ETV Bharat / state

മന്ത്രി ജലീലിന്‍റെ രാജി; ആലപ്പുഴയിൽ ബിജെപിയുടെ പ്രതിഷേധം

author img

By

Published : Sep 18, 2020, 10:27 PM IST

ടൗൺഹാളിനു മുന്നിൽ നിന്നാരംഭിച്ച മാർച്ച് കലക്ട്രേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു

ആലപ്പുഴ  കെ.ടി ജലീല്‍  ആലപ്പുഴ  മാർച്ച്  ബിജെപി  ഉന്നത വിദ്യാഭ്യാസ വകുപ്പ്  എം വി ഗോപകുമാർ  alappuzha  kt jeleel
മന്ത്രി ജലീലിന്‍റെ രാജി; ആലപ്പുഴയിൽ ബിജെപിയുടെ പ്രതിഷേധം

ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. ആലപ്പുഴ കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ച് ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്‍റ് കെ സോമൻ ഉദ്‌ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്‍റ് എം വി ഗോപകുമാർ അധ്യക്ഷത വഹിച്ചു.

ടൗൺഹാളിനു മുന്നിൽ നിന്നാരംഭിച്ച മാർച്ച് കലക്ട്രേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിച്ചത് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയതോതിൽ സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി റോഡ് ഉപരോധിച്ചു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാൻ തയ്യാറാവാതിരുന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ദേശീയ കൗൺസിൽ അംഗം വെള്ളിയാംകുളം പരമേശ്വരൻ, ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി പി കെ വാസുദേവൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്‍റ് കല രമേശ് എന്നിവർ നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.