ETV Bharat / state

രക്തസാക്ഷി മണ്ഡപത്തിലെ ബിജെപി പുഷ്‌പാർച്ചന വിവരക്കേട്: പി.പി. ചിത്തരഞ്ജൻ - ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പദി

ബിജെപിയുടെ സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ട് സ്ഥാനാർഥിയുടെ ഈ നടപടി ശരിയാണോയെന്ന് പരിശോധിച്ച് നിലപാട് വ്യക്തമാക്കണമെന്നും ചിത്തരഞ്ജൻ

bjp candidate punnapra vayalar  punnapra vayalar issue  bjp candidate sandeep vachaspathy  ldf candidate pp chitharanjan  രക്തസാക്ഷി മണ്ഡപത്തിലെ ബിജെപി പുഷ്‌പാർച്ചന  പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം  പുന്നപ്ര-വയലാർ വിഷയം  ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പദി  എൽഡിഎഫ് സ്ഥാനാർഥി പിപി ചിത്തരഞ്ജൻ
രക്തസാക്ഷി മണ്ഡപത്തിലെ ബിജെപി പുഷ്‌പാർച്ചന വിവരക്കേടെന്ന് പി.പി. ചിത്തരഞ്ജൻ
author img

By

Published : Mar 19, 2021, 3:27 PM IST

Updated : Mar 19, 2021, 3:38 PM IST

ആലപ്പുഴ: ആലപ്പുഴ നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്‌പതി പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയ നടപടി വിവരക്കേടെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജൻ. വാർത്താതാളുകളിൽ ഇടംപിടിക്കാൻ വേണ്ടി ഏറ്റവും വിലകുറഞ്ഞ നിലപാടാണ് ഈ വിഷയത്തിൽ ബിജെപി സ്ഥനാർഥി സ്വീകരിച്ചിട്ടുള്ളതെന്നും എൽഡിഎഫ് സ്ഥാനാർഥി പ്രതികരിച്ചു. ഇതിന് മുൻപ് എത്രയോ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ബിജെപിയുടെയും മറ്റു പാർട്ടികളുടെയും എത്രയോ നേതാക്കൾ മത്സരിച്ചിട്ടുണ്ട്. അവരൊന്നും ഇങ്ങനെയൊന്നും ചെയ്‌തിട്ടില്ലല്ലോ എന്നും ചിത്തരഞ്ജൻ ചോദിച്ചു.

പുന്നപ്ര-വയലാർ സമരം ഈ രാജ്യത്തെ സ്വാതന്ത്യ്ര സമരത്തിന്‍റെ ഭാഗമാണ്. നാടുവാഴിത്വിത്തിനും ജന്മിത്വത്തിനും എതിരായ അതിശക്തമായ പോരാട്ടമാണ് സ്വന്തം ജീവൻ ബലിയർപ്പിച്ച് കൊണ്ട് നൂറുകണക്കിന് രക്തസാക്ഷികൾ നടത്തിയത്. അവരുടെ ഉജ്ജ്വലമായ പാരമ്പര്യത്തെ അധിക്ഷേപിക്കാനും രക്തസാക്ഷി മണ്ഡപത്തെ നിന്ദിക്കുവാനുമുള്ള സമീപനം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നിയന്ത്രണത്തിലുള്ള ഭൂമിയിലാണ് രക്തസാക്ഷി മണ്ഡപം നിലകൊള്ളുന്നത്. അവിടെ അതിക്രമിച്ച് കടന്നാണ് പുഷ്‌പാർച്ചന നടത്തിയത്. ഇത് വളരെ ബോധപൂർവ്വം കുഴപ്പങ്ങളുണ്ടാക്കി, സമാധാനപൂർവമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ വേണ്ടിയുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ട് സ്ഥാനാർഥിയുടെ ഈ നടപടി ശരിയാണോയെന്ന് പരിശോധിച്ച് നിലപാട് വ്യക്തമാക്കണമെന്നും ചിത്തരഞ്ജൻ ആവശ്യപ്പെട്ടു.

കൂടുതൽ വായനക്ക്: പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി ബിജെപി സ്ഥാനാർഥി

Last Updated : Mar 19, 2021, 3:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.