ആലപ്പുഴ: ബിഡിജെഎസ് വിമത നേതാവ് സുഭാഷ് വാസുവിനെ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയ സാഹചര്യത്തിൽ തൽസ്ഥാനത്തേക്ക് ബിഡിജെഎസ് സംസ്ഥാന ട്രഷറർ എ ജി തങ്കപ്പനെ നിർദ്ദേശിക്കാൻ പാർട്ടിയിൽ ധാരണയായി. ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളിയുമായി അടുത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. കോട്ടയം സ്വദേശിയായ എ ജി തങ്കപ്പൻ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ വിശ്വസ്തനും പാർട്ടിയിലെ ഏറ്റവും അടുത്ത അനുയായിയുമാണ്. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന ബിജെപി - എൻഡിഎ സംസ്ഥാന നേതൃയോഗത്തിൽ ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നതായാണ് സൂചന.
എസ്എൻഡിപി കോട്ടയം യൂണിയൻ ആദ്യകാല സെക്രട്ടറിയും എസ്എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമാണ്. ബിഡിജെഎസ് സ്ഥാനാർത്ഥി നിർണ്ണയ സമിതി അംഗമായിരുന്ന ഇദ്ദേഹം 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി ഏറ്റുമാനൂരിൽ മത്സരിച്ചിട്ടുണ്ട്. ബിഡിജെഎസില്‍ നിന്ന് പുറത്താക്കിയ സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് എ ജി തങ്കപ്പനെ ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ ബിഡിജെഎസ് നേതൃത്വം തീരുമാനിച്ചത്.
സ്‌പൈസസ് ബോർഡ് ചെയർമാനായി എജി തങ്കപ്പനെ നിര്‍ദേശിക്കാൻ ധാരണ - ബിഡിജെഎസ്
ബിഡിജെഎസ് സംസ്ഥാന ട്രഷററും എസ്എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമാണ്