ETV Bharat / state

അയോധ്യ വിധി; സൗഹാര്‍ദം പുലര്‍ത്താന്‍ ജാഗ്രത വേണമെന്ന് ഡോ.അദീല അബ്‌ദുള്ള

സുപ്രീംകോടതി വിധി വരുന്നതിന് മുന്നോടിയായി ചില വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ഫോണുകളും വാട്ട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും നിരീക്ഷിച്ച് വരികയാണെന്നും അതിനായി പ്രത്യേക സൈബർ ടീമിനെ ജില്ലയിൽ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാകലക്‌ടർ പറഞ്ഞു.

ഡോ.അദീല അബ്ദുള്ള
author img

By

Published : Nov 8, 2019, 10:50 PM IST

ആലപ്പുഴ: അയോധ്യ വിഷയത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കാനിരിക്കുന്ന സാഹചര്യത്തിൽ ജില്ലയുടെ സാമുദായിക സൗഹാർദ അന്തരീക്ഷം കൂടുതൽ സുദൃഢമാക്കുന്നതിന് മുൻകരുതൽ എന്ന നിലയില്‍ ജില്ലാകലക്‌ടര്‍ ഡോ.അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മത സാമുദായിക രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ജില്ലയുടെ സാമൂഹ്യ സുരക്ഷയും മതസൗഹാർദ്ദ അന്തരീക്ഷവും ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാൻ ജില്ലാകലക്‌ടർ ആവശ്യപ്പെട്ടു.

ചില വ്യക്തികള്‍ സൃഷ്ടിക്കുന്ന ചെറിയ പ്രശ്‌നങ്ങൾ പോലും വളർന്ന് സമൂഹത്തിന്‍റെ സൗഹാർദ അന്തരീക്ഷം തകര്‍ക്കാറുണ്ട്. അത്തരം സന്ദർഭത്തിൽ അതിന്‍റെ ബുദ്ധിമുട്ടുകൾ കൂടുതലും അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധി വരുന്നതിന് മുന്നോടിയായി ചില വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ഫോണുകളും വാട്ട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും നിരീക്ഷിച്ച് വരികയാണെന്നും അതിനായി പ്രത്യേക സൈബർ ടീമിനെ ജില്ലയിൽ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാകലക്‌ടർ പറഞ്ഞു.

സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലും പ്രകോപനം സൃഷ്ടിക്കുന്നതരത്തിലുള്ള വാർത്തകൾ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാൻ പാടില്ലായെന്നും അതിന് പൊതുജനങ്ങളെ ബോധവത്കരിക്കണമെന്നും യോഗത്തില്‍ കലക്‌ടർ പറഞ്ഞു. ഇത്തരം തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകും. സോഷ്യല്‍ മീഡിയ മുഖേനയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ തെറ്റായ വാര്‍ത്തകള്‍ സമൂഹത്തില്‍ പരത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഹെല്‍പ്പ് ലൈനിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ ചര്‍ച്ച ചെയ്‌ത് പ്രശ്‌നങ്ങൾ ലഘൂകരിക്കണം. എല്ലാ മതസാമുദായിക രാഷ്ട്രീയസംഘടന നേതാക്കൻമാരും ഇക്കാര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പൊലീസ് ജാഗരൂകരായിരിക്കാനും ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

Intro:Body:അയോധ്യ വിധി : മത -സാമുദായിക സൗഹാര്‍ദ്ദം പുലര്‍ത്താന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം : ഡോ. അദീല അബ്ദുള്ള

വാട്ട്സ്ആപ്പ്, ഫേസ് ബുക്ക് നിരീക്ഷണത്തിന് പ്രത്യേക സൈബര്‍ ടീം

ആലപ്പുഴ: അയോദ്ധ്യാ വിഷയത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കാനിരിക്കുന്ന സാഹചര്യത്തിൽ ജില്ലയുടെ സാമുദായിക സൗഹാർദ്ദ അന്തരീക്ഷം കൂടുതൽ സുദൃഢമാക്കുന്നതിലേക്കുള്ള മുൻകരുതൽ എന്നനിലയില്‍ ജില്ലാകളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ മത സാമുദായിക രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധിയെ വളരെ പക്വതയോടെ ഉൾക്കൊണ്ട്, രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിൽക്കുന്ന തരത്തിലുള്ള പ്രവർത്തനം രാജ്യത്തെ ഓരോ പൗരൻമാരിൽ നിന്നും ഉണ്ടാകുന്നതിലേക്ക് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഓരോ സംഘടനാ നേതൃത്വത്തിന്റെയും ഭാഗത്തുനിന്നുണ്ടാകണമെന്ന് ജില്ലാകളക്ടർ അഭ്യര്‍ത്ഥിച്ചു. ജില്ലയുടെ സാമൂഹ്യ സുരക്ഷയും മതസൗഹാർദ്ദ അന്തരീക്ഷവും ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി സംഘടനകളുടെ താഴെത്തട്ടുവരെ എത്തിക്കുന്നതിന് ശ്രമിക്കണമെന്ന് ജില്ലാകളക്ടർ ആവശ്യപ്പെട്ടു.

ചില വ്യക്തികള്‍ സൃഷ്ടിക്കുന്ന ചെറിയ പ്രശ്നങ്ങൾ പോലും വളർന്ന് സമൂഹത്തിന്റെ സൗഹാർദ്ദ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലേക്ക് എത്തപ്പെടാറുണ്ട് . അത്തരം സന്ദർഭത്തിൽ അതിൻറ ബുദ്ധിമുട്ടുകൾ കൂടുതലും അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന് നമ്മള്‍ ഓര്‍ക്കണമെന്ന് യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.

സുപ്രീംകോടതി വിധി വരുന്നതിന് മുന്നോടിയായി ചില വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ഫോണുകളും വാട്ട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും നിരീക്ഷിച്ച് വരികയാണെന്നും, ആയതിലേക്ക് പ്രത്യേക സൈബർ ടീമിനെ ജില്ലയിൽ നിയോഗിച്ചിട്ടുള്ളതായും ജില്ലാകളക്ടർ പറഞ്ഞു. അതുകൊണ്ട് തന്നെ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലും പ്രകോപനം സ്യഷ്ടിക്കുന്നതരത്തിലുള്ള വാർത്തകൾ സ്യഷ്ടിക്കകയോ പ്രചരിപ്പിക്കകയോ ചെയ്യുവാൻ പാടില്ലായെന്നും അതിന് പൊതുജനങ്ങളെ ബോധവത്കരിക്കണമെന്നും യോഗത്തില്‍ കളക്ടര്‍ പറഞ്ഞു.ഇത്തരം തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ പോലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകും. സോഷ്യല്‍ മീഡിയ മുഖേനയോ മററ് മാര്‍ഗ്ഗങ്ങളിലൂടെയോ തെറ്റായ വാര്‍ത്തകള്‍ സമൂഹത്തില്‍ പരത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഹെല്‍പ്പ് ലൈനിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ ലഘൂകരിക്കണം.എല്ലാ മതസാമുദായിക രാഷ്ട്രീയസംഘടന നേതാക്കൻമാരും ഇക്കാര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോലീസ് ജാഗരൂകരായിരിക്കാനും ഇന്‍റലിജന്‍സ് വിഭാഗത്തിന്‍രെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. മത-സമുദായിക രാഷ്ട്രീയ നേതാക്കന്മാരെ ഉൾപ്പെടുത്തിയുള്ള യോഗങ്ങൾ പോലീസ് സ്റ്റേഷന്‍ തലത്തിലും, താലൂക്ക് തലത്തിലും, പഞ്ചായത്ത് തലത്തിലും ഒക്ടോബര്‍ 16ന് മുമ്പായി ബന്ധപ്പെട്ട ഉദോഗസ്ഥർ വിളിച്ച് ചേർക്കുന്നതിന് ജില്ലാ കളകർ നിർദ്ദേശിച്ചു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.