ETV Bharat / state

കോമളപുരത്ത് നിന്ന് വിദേശത്തേക്ക്: നൂലില്‍ നിറയുന്ന ലാഭക്കണക്ക്

author img

By

Published : Feb 3, 2021, 12:26 PM IST

Updated : Feb 3, 2021, 1:30 PM IST

ഉയർന്ന ഗുണനിലവാരമുള്ള ഓട്ടോ കോൺട് നൂൽ വിൽപ്പന നടത്താനും വിദേശത്തേക്ക് കയറ്റി അയക്കാനും കഴിയുമെന്ന് യൂണിറ്റ് ഇൻചാർജ് എസ് വിജയകുമാർ പറഞ്ഞു.

Auto Cont yarn at Komalapuram Spinning Mill goes abroad  ആലപ്പുഴ വാർത്ത  alapuzha news  kerala news  കേരള വാർത്ത  ഓട്ടോ കോൺട് നൂൽ വിദേശത്തേക്കും  കോമളപുരം സ്‌പിന്നിങ്‌ മില്ല്‌ വാർത്ത  Auto Cont yarn news
കോമളപുരം സ്‌പിന്നിങ്‌ മില്ലിലെ ഓട്ടോ കോൺട് നൂൽ വിദേശത്തേക്കും

ആലപ്പുഴ : ഒരിക്കല്‍ അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയതാണ് പൊതുമേഖലാ സ്ഥാപനമായ കോമളപുരം സ്‌പിന്നിങ്‌ മില്‍. പക്ഷേ ഇനി കാര്യങ്ങൾ അങ്ങനെയല്ല, ഇറ്റലിയിൽ നിന്ന്‌ എത്തിച്ച രണ്ട് ഓട്ടോ കോൺ മെഷീനുകൾ മില്ലിൽ സ്ഥാപിച്ചു. ഈ മാസം അവസാനം മെഷിനുകൾ ഉദ്ഘാടനം ചെയ്യുന്നതോടെ വിദേശത്തേക്ക് അടക്കം ഓട്ടോ കോൺട് നൂല്‍ കയറ്റുമതി ചെയ്യാമെന്നാണ് സ്പിന്നിങ് മില്‍ അധികൃതർ പ്രതീക്ഷിക്കുന്നത്.

കോമളപുരത്ത് നിന്ന് വിദേശത്തേക്ക്: നൂലില്‍ നിറയുന്ന ലാഭക്കണക്ക്

കേരളാ സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപറേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്പിന്നിങ് മില്ലില്‍ 18,240 സ്‌പിൻഡിൽ ശേഷിയോടു കൂടിയ സ്‌പിന്നിങ് വിഭാഗവും 20 ഹൈടെക്- എയർജെറ്റ് വീവിങ്‌ മെഷീനുകളോടെയുള്ള വീവിങ്‌ വിഭാഗവും വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം തുടങ്ങി. വൈവിധ്യവൽക്കരണ ഭാഗമായി തുണിയിൽ നിന്ന് മൂല്യവർധിത ഉൽപ്പന്ന നിർമാണവും ആരംഭിച്ചു. വിവിധ പൊതുമേഖല സ്ഥാപനങ്ങൾക്കാവശ്യമായ യൂണിഫോം, കോട്ടൺ പ്രിന്‍റഡ്‌ ബെഡ് ഷീറ്റ്‌, മാസ്‌ക്‌ എന്നിവയും ഉൽപ്പാദിപ്പിച്ചു തുടങ്ങി.

ഉയർന്ന ഗുണനിലവാരമുള്ള ഓട്ടോ കോൺട് നൂൽ വിൽപ്പന നടത്താനും വിദേശത്തേക്ക് കയറ്റി അയക്കാനും കഴിയുമെന്ന് യൂണിറ്റ് ഇൻചാർജ് എസ് വിജയകുമാർ പറഞ്ഞു. സൗജന്യ സ്‌കൂൾ യൂണിഫോം, അങ്കണവാടി ജീവനക്കാർക്കുള്ള ഓവർകോട്ട് എന്നിവ കോമളപുരത്തും പിണറായി ഹൈടെക് വീവിങ്‌ മില്ലിലുമായി ഉൽപ്പാദിപ്പിച്ചു. ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും കഴിഞ്ഞ മാസങ്ങളിൽ മിൽ പ്രവർത്തന ലാഭം നേടിയതായും യൂണിറ്റ് ഇൻചാർജ് സാക്ഷ്യപ്പെടുത്തി.

Last Updated : Feb 3, 2021, 1:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.