ETV Bharat / state

പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; സൈനികനുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍ - Cherthala latest news

സൈനികനായ കൊട്ടാരക്കര സ്വദേശി വിപിൻ രാജൻ, കൊല്ലം സ്വദേശികളായ ജോബിൻ ബേബി, ഷെമീർ മുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം അപകടകരമായ രീതിയിലാണ് ഓടിച്ചിരുന്നതെന്നും നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പോവുകയായിരുന്നു എന്നും പിന്തുടർന്നാണ് ഇവരെ പിടികൂടിയതെന്ന് എസ്.ഐ

പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം  ചേർത്തലയില്‍ പൊലീസിന് ആക്രമിച്ചു  പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു  ചേര്‍ത്തലയില്‍ എസ് ഐക്ക് മര്‍ദ്ദനം  പൊലീസുകാരനെ ആക്രമിച്ചു  ATTACK AGAINST POLICE  ATTACK AGAINST POLICE IN CHERTHALA  POLICE ATTACKED CHERTHALA  Cherthala latest news  Cherthala crime news
വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം
author img

By

Published : Nov 14, 2021, 11:00 PM IST

ആലപ്പുഴ: ചേർത്തലയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ഹൈവേ പട്രോൾ സബ് ഇൻസ്‌പെക്ടർ ജോസി സ്റ്റീഫനെയാണ് വാഹനത്തിലെത്തിയ മൂന്നംഗ സംഘം മർദിച്ചത്. നിർത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് എസ്.ഐയെ സംഘം മർദ്ദിച്ചത്.

പരിക്കേറ്റ എസ്.ഐയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീപ്പിലുണ്ടായിരുന്ന സൈനികനായ കൊട്ടാരക്കര സ്വദേശി വിപിൻ രാജൻ, കൊല്ലം സ്വദേശികളായ ജോബിൻ ബേബി, ഷെമീർ മുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയപാതയിൽ ചേർത്തല ഹൈവേ പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടെയായിരുന്നു സംഭവം.

പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; സൈനികനുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

തർക്കത്തിനിടെ പട്ടാളക്കാരൻ എസ്.ഐയെ ആക്രമിക്കുകയായിരുന്നു. എസ്.ഐയുടെ തലയ്ക്കും ചുണ്ടിനും പരിക്കുകളുണ്ട്. കൊല്ലത്ത് നിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സംഘം കായംകുളം മുതൽ ബഹളം വച്ചാണ് യാത്ര ചെയ്തിരുന്നത്. തുറന്ന വാഹനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി വന്ന ഇവർ പലയിടത്തും നാട്ടുകാരോടും മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നരോടും മോശമായി പെരുമാറിയിരുന്നു.

Also Read: തോണി കുത്തൊഴുക്കില്‍ പെട്ടു, മൂന്ന് പേർ രക്ഷപെട്ടത് അത്‌ഭുതകരമായി; ദൃശ്യങ്ങൾ

ഇതേതുടർന്ന് നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് പൊലീസ് കൺട്രോൾ റൂമിൽ നിന്ന് ഇവർക്ക് വേണ്ടി തിരച്ചിൽ നടത്താനുള്ള നിർദ്ദേശം ഹൈവെ പട്രോളിംഗ് സംഘത്തിന് നൽകിയത്. ആലപ്പുഴയിൽ നിന്നും സംഘത്തെ പിടികൂടാൻ കഴിയാഞ്ഞതിനെ തുടർന്നാണ് ചേർത്തലയിൽ ഇവർക്കായി പൊലീസ് വാഹന പരിശോധന നടത്തിയത്.

വാഹനത്തിന്‍റെ നമ്പർ ലഭിച്ചതിനെത്തുടർന്ന് പൊലീസ് വാഹനം കണ്ടെത്തി തടഞ്ഞെങ്കിലും പ്രതികൾ പൊലീസിനോട് മോശമായി പെരുമാറുകയും തട്ടിക്കയറുകയുമായിരുന്നു. പൊലീസ് വണ്ടി കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോഴാണ് മദ്യലഹരിയിലായിരുന്ന സംഘം എസ്.ഐയെ മർദ്ദിച്ചത്.

പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ

വാഹനം അപകടകരമായ രീതിയിലാണ് ഓടിച്ചിരുന്നതെന്നും നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പോവുകയായിരുന്നു എന്നും പിന്തുടർന്നാണ് ഇവരെ പിടികൂടിയതെന്നും മർദ്ദനത്തിന് ഇരയായ എസ്.ഐ പറഞ്ഞു. പിന്നീട് കൂടുതൽ പൊലീസുകാർ എത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ്.ഐയുടെ പരാതിയെത്തുടർന്ന് സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

പരാതിയിൽ എസ്.ഐയുടെ മൊഴി ചേർത്തല പൊലീസ് ആശുപത്രിയിൽ എത്തി രേഖപ്പെടുത്തി. പ്രതികളെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. തുടർന്ന് നാളെ കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.