ETV Bharat / state

ആസാം സ്വദേശിനിക്ക് ആംബുലൻസിൽ സുഖപ്രസവം

ആസാം സ്വദേശിയായ മനാസ് അലിയുടെ ഭാര്യ ആലീമയാണ് ആംബുലൻസിൽ പ്രസവിച്ചത്.

author img

By

Published : Oct 4, 2020, 1:26 AM IST

ASSAM_WOMEN_DELEVERY IN_AMBULANCE_  ആലപ്പുഴ  ആസാം സ്വദേശിനിക്ക് ആംബുലൻസിൽ സുഖപ്രസവം  ലിയുടെ ഭാര്യ ആലീമയാണ് ആംബുലൻസിൽ പ്രസവിച്ചത്
ആസാം സ്വദേശിനിക്ക് ആംബുലൻസിൽ സുഖപ്രസവം

ആലപ്പുഴ : പ്രസവ വേദനയെ തുടർന്ന് ഹരിപ്പാട് പള്ളിപ്പാട് നിന്നും ദീപ ഹോസ്പിറ്റലിലേക്ക് ഉള്ള യാത്രാമധ്യേ യുവതിക്ക് ആംബുലൻസിൽ സുഖ പ്രസവം. പള്ളിപ്പാട് ന്യൂ കെയർ ആംബുലൻസിന്‍റെ ഡ്രൈവറും ഹരിപ്പാട് എമർജൻസി റസ്ക്യൂ ടീമിന്‍റെ സജീവ പ്രവർത്തകനുമായ ലിബിനാണു കരുണയുടെ മാലാഖയായി മാറിയത്. ആസാം സ്വദേശിയായ മനാസ് അലിയുടെ ഭാര്യ ആലീമയാണ് ആംബുലൻസിൽ പ്രസവിച്ചത്. തുടർന്ന് ആശുപത്രിയിലെത്തിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കുഞ്ഞിന് ആജീവനാന്തം ജില്ലയിൽ ആംബുലൻസ് സേവനം സൗജന്യമായി നൽകുമെന്ന് ന്യൂ കെയർ ആംബുലൻസ് ഉടമ ശ്യാം പള്ളിപ്പാട് അറിയിച്ചു. പള്ളിപ്പാട് മാര്‍ക്കറ്റ് ജംഗ്ഷനിൽ ചിക്കന്‍ സെന്‍റര്‍ നടത്തുകയാണ് മനാസ്. രണ്ട് വര്‍ഷം മുന്‍പാണ് ഇവർ പള്ളിപ്പാട് വന്നത്. മനാസും ഭാര്യ ആലീമയും പള്ളിപ്പാട് വാടകവീട്ടിലാണ് താമസം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.