ETV Bharat / state

പെരുന്നാൾ ദിനം ദുരിതാശ്വാസ ക്യാമ്പിൽ; ആഘോഷങ്ങള്‍ ഒഴിവാക്കി ആരിഫ് എംപി - എ എം ആരിഫ് എംപി

പതിവ് ആഘോഷങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ കണ്ണീരൊപ്പാൻ വിശ്വാസികൾ ശ്രമിക്കണമെന്ന് എ എം ആരിഫ് എംപി.

എ എം ആരിഫ് എംപി
author img

By

Published : Aug 12, 2019, 3:01 PM IST

ആലപ്പുഴ: ബലിപെരുന്നാൾ ദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ കണ്ണീരൊപ്പാൻ വിശ്വാസികൾ ശ്രമിക്കണമെന്ന് ആലപ്പുഴ എംപി എ എം ആരിഫ്. കേരളം അതിഭീകരമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും എ എം ആരിഫ് എംപി പറഞ്ഞു.

പെരുന്നാൾ നമസ്കാരത്തിന് ശേഷം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ അദ്ദേഹം സന്ദര്‍ശനം നടത്തി. സാധാരണ പെരുന്നാൾ ദിനം ഉമ്മയോടൊപ്പമിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ ഈ പെരുന്നാൾ ദിനത്തിൽ ഒരായിരം ഉമ്മമാർക്കൊപ്പമാണ് താൻ ഭക്ഷണം കഴിക്കുന്നത്. ഒരേ സമയം വേദനയും സന്തോഷം പകരുന്ന ഒരനുഭവമാണ് ഇത്. ഓരോ സത്യവിശ്വാസികളുടെയും കടമയാണ് സഹജീവികളോടുള്ള സ്നേഹവും അവർക്ക് സാന്ത്വനം പകരേണ്ടതും.

കച്ചവടത്തിനുവച്ചിരുന്ന വസ്ത്രങ്ങളെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകിയ എറണാകുളത്തെ വസ്ത്ര വ്യാപാരി നൗഷാദിനെ പോലുള്ള മനുഷ്യരേയാണ് താനുൾപ്പെടെയുള്ള ആളുകൾ മാതൃകയാക്കുന്നത്. മനുഷ്യമനസ്സിൽ മാനവികത ഊട്ടിയുറപ്പിക്കാൻ ഇത്തരം അനുഭവങ്ങൾ നമുക്ക് പ്രചോദനമാകുമെന്നും എന്തിനെയും കരുത്തോടെ അതിജീവിക്കാൻ കേരള ജനത ഒറ്റക്കെട്ടായി തന്നെ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:Body:പെരുന്നാൾ ദിനം ദുരിതാശ്വാസ ക്യാമ്പിൽ; ആഘോഷങ്ങൾ ഒഴിവാക്കി സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ ഒരുമിക്കാം : എ എം ആരിഫ് എംപി

കേരളം അതിഭീകരമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ ബലിപെരുന്നാൾ ദിനത്തിൽ പതിവ് ആഘോഷങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ കണ്ണീരൊപ്പാൻ വിശ്വാസികൾ ശ്രമിക്കണമെന്ന് ആലപ്പുഴ എംപി അഡ്വ. എ എം ആരിഫ്. പെരുന്നാൾ നമസ്കാരത്തിന് ശേഷം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരിഫ്.

ജീവിതത്തിലെ ഏറ്റവും വിഷമകരമായ നിമിഷങ്ങളിലൂടെയാണ് താൻ കടന്ന് പോകുന്നത്. സാധാരണ പെരുന്നാൾ ദിനം ഉമ്മയോടൊപ്പമിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ ഈ പെരുന്നാൾ ദിനത്തിൽ ഒരായിരം ഉമ്മമാർക്കൊപ്പമാണ് താൻ ഭക്ഷണം കഴിക്കുന്നത്. ഒരേ സമയം വേദനയും സന്തോഷം പകരുന്ന ഒരനുഭവമാണ് ഇതെന്നും ഓരോ സത്യവിശ്വാസികളെയും കടമയാണ് സഹജീവികളെ അവളെ സ്നേഹിക്കുകയും അവർക്ക് സ്വാന്തനമേകാൻ ശ്രമിക്കുകയും ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കച്ചവടത്തിനു വച്ചിരുന്ന വസ്ത്രങ്ങളെല്ലാം നൽകിയ എറണാകുളത്ത് വസ്ത്ര വ്യാപാരി നൗഷാദിനെ പോലുള്ള മനുഷ്യരേയാണ് താനുൾപ്പെടെയുള്ള ആളുകൾ മാതൃകയാക്കുന്നത്. മനുഷ്യമനസ്സിൽ മാനവികത ഊട്ടിയുറപ്പിക്കാൻ ഇത്തരം അനുഭവങ്ങൾ നമുക്ക് പ്രചോദനമാകുമെന്നും എന്തിനെയും കരുത്തോടെ അതിജീവിക്കാൻ കേരള ജനത ഒറ്റക്കെട്ടായി തന്നെ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ എസ്ഡിവി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഒരേ സമയം സംഘാടകനായും ജനപ്രതിനിധിയായും ഇടപെടുകയാണ് ആരിഫ്. ശേഷം ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ച ആരിഫ് അവർക്ക് ഭക്ഷണം വിളമ്പികൊടുക്കാനും മുന്നിലുണ്ടായിരുന്നു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.