ETV Bharat / state

മുത്തൂറ്റ് സമരം; മാനേജ്മെന്‍റ് ധിക്കാരപരമായ നടപടികളിൽ നിന്ന് പിന്മാറണമെന്ന് എഎം ആരിഫ് എംപി

author img

By

Published : Feb 22, 2020, 3:46 PM IST

ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് മാന്യമായ വേതനം അവർക്ക് നൽകാൻ മാനേജ്മെന്‍റ് അധികൃതർ തയ്യാറാകണമെന്നും എഎം ആരിഫ് എംപി

എഎം ആരിഫ് എംപി  മുത്തൂറ്റ് സമരം  മാനേജ്മെന്‍റ് ധിക്കാരം  മുത്തൂറ്റ് ജീവനക്കാർ  muthoot  muthoot employees  am arif mp
മുത്തൂറ്റ് സമരം; മാനേജ്മെന്‍റ് ധിക്കാരപരമായ നടപടികളിൽ നിന്ന് പിന്മാറണമെന്ന് എഎം ആരിഫ് എംപി

ആലപ്പുഴ: മുത്തൂറ്റ് മാനേജ്മെന്‍റ് ജീവനക്കാരോട് കാണിക്കുന്നത് ക്രൂരതയാണെന്ന് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്‍റ് അഡ്വ.എഎം ആരിഫ് എംപി. കഴിഞ്ഞ രണ്ട് മാസത്തിലേറെക്കാലമായി മുത്തൂറ്റ് ജീവനക്കാർ നടത്തിവരുന്ന സമരം മനുഷ്യത്വപരമായി തീർപ്പുകല്‍പിക്കണമെന്ന് മാനേജ്മെന്‍റിനോട് ഹൈക്കോടതി ഉത്തരവിട്ടിട്ടും ഇത് അനുസരിക്കാതിരിക്കുന്നത് ക്രൂരതയാണ്. നിർബന്ധബുദ്ധിയില്‍ നിന്നും ധിക്കാരപരമായ നടപടികളിൽ നിന്നും പിന്മാറാൻ മാനേജ്മെന്‍റ് തയ്യാറാവണം. മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ വർഷങ്ങളായി അധ്വാനിച്ചാണ് മുത്തൂറ്റ് സ്ഥാപനത്തിന്‍റെ ലാഭം 800 കോടിയിലേറെയായത്. നിരവധി ജീവനക്കാർ രാവും പകലും കഷ്‌ടപ്പെട്ടത് കൊണ്ടാണ് മികച്ച ലാഭം നേടി ഇന്ത്യയിൽ ഏറ്റവും വലിയ ഫിനാൻസ് സ്ഥാപനമായി മുത്തൂറ്റ് മാറിയതെന്ന വസ്‌തുത ആരും വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകാതെ വന്നപ്പോഴാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയതെന്നും ആരിഫ് ചൂണ്ടിക്കാട്ടി. സമരത്തെ തോൽപിക്കാൻ വേണ്ടി വളരെ ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ബ്രാഞ്ചുകൾ പോലും മാനേജ്മെന്‍റ് പൂട്ടുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതി പോലും വിഷയത്തിൽ ഇടപെടേണ്ടി വന്നതെന്നും ഇത്തരം പ്രതികാര നടപടികളിൽ നിന്ന് മാനേജ്മെന്‍റ് പിന്മാറണമെന്നും ആരിഫ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് മാന്യമായ വേതനം അവർക്ക് നൽകാൻ മാനേജ്മെന്‍റ് അധികൃതർ തയ്യാറാകണമെന്നും കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ സമരത്തിന് ഉണ്ടാവണമെന്നും ആരിഫ് അഭ്യർഥിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.