ആലപ്പുഴ: കൊവിഡ് ബോധവത്കരണത്തിന് വ്യത്യസ്ത രീതിയുമായി ആലപ്പുഴ ഒളിമ്പിക്സ് അസോസിയേഷൻ. ജില്ലാ സൈക്കിൾ ക്ലബിന്‍റെ സഹകരണത്തോടെ ബോധവത്കരണ സന്ദേശങ്ങളുമായി 200 പേരാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് സൈക്കിളിൽ യാത്ര തിരിച്ചത്. റാലി മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. ലോക സൈക്കിൾ ദിനത്തിനോടനുബന്ധിച്ച് അഞ്ച് വിദ്യാർഥികൾക്ക് സൈക്കിൾ വിതരണവും മന്ത്രി നിര്‍വഹിച്ചു. ഞായറാഴ്ച റാലി സമാപിക്കും. എസ്.ഡി കോളജിന് മുൻപിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് വി ജി വിഷ്ണു അധ്യക്ഷത വഹിച്ചു. ജില്ലാ സൈക്കിൾ ക്ലബ് പ്രസിഡന്‍റ് ജയ്മോൻ കോര, സെക്രട്ടറി ഷിബു ഡേവിഡ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കൊവിഡ് ബോധവത്കരണത്തിനായി ആലപ്പുഴയിൽ സൈക്കിള്‍ റാലി നടത്തി - CORONA
റാലി മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു.