ETV Bharat / state

'അറസ്റ്റ് ചെയ്യാമെങ്കില്‍ ചെയ്തോളൂ' ; ഇ.ഡിയെ വെല്ലുവിളിച്ച് തോമസ് ഐസക്ക് - ഇഡിക്കെതിരെ തോമസ് ഐസക്ക്

കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുന്നു. അറസ്റ്റ് ചെയ്യാമെങ്കിൽ ചെയ്തോളൂവെന്നും തോമസ് ഐസക്ക്

thomas issac news  KIFBI news  Thomas Issac against ED  ED on KIFBI  തോമസ് ഐസക്ക് വാർത്ത  കിഫ്‌ബി വാർത്ത  ഇഡിക്കെതിരെ തോമസ് ഐസക്ക്  കിഫ്‌ബിക്കെതിരെ ഇഡി
കിഫ്ബിയുടെ പൂർണ ഉത്തരവാദിത്വം തനിക്ക്; ഇഡിയെ വെല്ലുവിളിച്ച് തോമസ് ഐസക്ക്
author img

By

Published : Mar 18, 2021, 4:57 PM IST

ആലപ്പുഴ: കിഫ്ബി വിഷയത്തിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ വെല്ലുവിളിച്ച് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുന്നു.അറസ്റ്റ് ചെയ്യാമെങ്കിൽ ചെയ്തോളൂവെന്നും തോമസ് ഐസക്ക് പറഞ്ഞു.

കിഫ്ബിക്കെതിരായ അന്വേഷണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണ്. ഈ ഭീഷണിക്ക് മുന്നിൽ സർക്കാർ വഴങ്ങില്ല. ചില ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ഇ.ഡി നീക്കമുണ്ട്. ഇതിനെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്നും ഐസക്ക് വ്യക്തമാക്കി.

കിഫ്ബി മോഡലിൽ കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ഡവലപ്മെൻ്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനെ സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ പരിധിയിൽ നിന്ന് ഒഴിവാക്കുകയാണെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും തോമസ് ഐസക്ക് ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.