ആലപ്പുഴ: പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിൽ ഓൾ ഇന്ത്യാ യുത്ത് ലീഗ് നിൽപ്പ് സമരം സംഘടിപ്പിച്ചു. എഐവൈഎൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരം ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വിലവർദ്ധനവ് ഉണ്ടാവില്ലെന്ന് പറഞ്ഞിട്ടാണ് പിണറായി വിജയൻ അധികാരത്തിലേറിയത്.
എന്നാൽ ഉമ്മൻചാണ്ടിയുടെ കാലത്ത് ഉണ്ടായിരുന്ന ആനുകൂല്യങ്ങൾ പോലും വെട്ടിക്കുറയ്ക്കുകയാണ്. സാധാരണക്കാരന്‍റെ വാഹനമായ കെഎസ്ആർടിസി ബസിൽ പോലും ടിക്കറ്റ് നിരക്ക് വർധിപ്പിച്ചെന്നും കളത്തിൽ വിജയൻ കുറ്റപ്പെടുത്തി. സമരത്തിൽ എഐവൈഎൽ ജില്ലാ സെക്രട്ടറി കെ സതിഷ് ചേർത്തല അധ്യക്ഷനായി. നേതാക്കളായ അനന്ദു ആലപ്പുഴ, ബിന്ദു കെപി തുടങ്ങിയവർ സംസാരിച്ചു.