ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങരയിലെ റിസോര്‍ട്ടിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. സി.പി.എം ജില്ല സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പ്രദേശത്തെ റിസോര്‍ട്ടിലെത്തിയത്.
എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകളും കോടതി വിധികളും നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി, മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതെന്നാണ് വിവരം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ചയായതെന്നും സൂചനയുണ്ട്.
ALSO READ: "കെ.എസ്.ഇ.ബി പ്രവർത്തിച്ചത് പാർട്ടി ഓഫിസ് പോലെ": പ്രതിപക്ഷ നേതാവ്
എന്നാൽ, ഇത്തരം വിഷയങ്ങൾ ഒന്നും തന്നെ ചർച്ചയ്ക്കിടയിൽ വന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. മുഖ്യമന്ത്രിയുമായി നടത്തിയത് സൗഹൃദ സന്ദർശനം മാത്രമാണ്. ഇതിൽ രാഷ്‌ട്രീയം കാണേണ്ടതില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.