ETV Bharat / state

Renjith Murder Case| രഞ്ജിത്തിനെ കൊല്ലാന്‍ എത്തിയത് 6 ബൈക്കുകളിലായി 12 പേര്‍ ; ദൃശ്യം പുറത്ത് - ആലപ്പുഴ ക്രൈം വാര്‍ത്തകള്‍

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്

Renjith Murder Case  alappuzha rss worker death  alappuzha crime news  adv.renjith sivadasan murdered  political murders in kerala  alappuzha latest news  രഞ്ജിത്തിന്‍റെ കൊലപാതകം  ആലപ്പുഴയില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍റെ മരണം  ആലപ്പുഴ ക്രൈം വാര്‍ത്തകള്‍  ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനെ വെട്ടി കൊന്നു
രഞ്ജിത്തിനെ കൊല്ലാന്‍ എത്തിയത് 6 ബൈക്കുകളിലായി 12 പേര്‍
author img

By

Published : Dec 19, 2021, 5:19 PM IST

Updated : Dec 19, 2021, 5:26 PM IST

ആലപ്പുഴ : ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രഞ്‌ജിത്ത് ശിവദാസിനെ കൊലപ്പെടുത്താന്‍ എത്തിയത് ആറ്‌ ബൈക്കുകളിലായി പന്ത്രണ്ട് പേര്‍. അന്വേഷണത്തിന്‍റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് പ്രതികളെയും വാഹനങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

രഞ്ജിത്തിനെ കൊല്ലാന്‍ എത്തിയത് 6 ബൈക്കുകളിലായി 12 പേര്‍ ; ദൃശ്യം പുറത്ത്

ഇതിന് പുറമെ പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. കേസില്‍ ഇതുവരെ പതിനൊന്ന് പേരെ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ രഞ്ജിത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിന്‍റെയും കൊലപാതകം നടത്തിയ ശേഷം തിരികെ വരുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ മാസ്‌ക് കൊണ്ട് മറച്ചിരുന്നതിനാല്‍ മുഖങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ശരീര ഘടനയും വേഷവും കൊണ്ട് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.

Read More: ആലപ്പുഴയില്‍ വീണ്ടും കൊലപാതകം, ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു

അതേസമയം കൊലപാതകത്തില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളത് 12 പേരാണെങ്കിലും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. മണ്ണഞ്ചേരിയില്‍ കൊല്ലപ്പെട്ട എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്‌ ഷാനിന്‍റെ കൊലപാതകത്തിലുള്ള പ്രത്യാക്രമണമാണ് ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായ രഞ്ജിത്തിന്‍റെ വധമെന്നാണ് പൊലീസ് നിരീക്ഷണം. രണ്ട് കൊലപാതകങ്ങളും ആസൂത്രിതമായി നടത്തിയതാണെന്നും പൊലീസ് വിലയിരുത്തുന്നു.

Last Updated : Dec 19, 2021, 5:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.