ETV Bharat / state

ആലപ്പുഴ മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കും: പി.പി. ചിത്തരഞ്ജന്‍ - ആലപ്പുഴ കുടിവെള്ള പ്രശ്‌നം

ജലജീവന്‍ മിഷന്‍റെ പരിധിയില്‍ വരാത്ത അവശേഷിക്കുന്ന വീടുകളില്‍ കിഫ്ബി പദ്ധതി പ്രകാരം കുടിവെള്ളവും പൈപ്പ് കണക്ഷനും എത്തിക്കുമെന്നും പി.പി. ചിത്തരഞ്ജന്‍ എംഎൽഎ അറിയിച്ചു.

ALAPPUZHA WATER DISTRIBUTION  ALAPPUZHA WATER DISTRIBUTION MEETING  PP CHITHARANJAN NEWS  ആലപ്പുഴ മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കും  ആലപ്പുഴ കുടിവെള്ള പ്രശ്‌നം  പി.പി. ചിത്തരഞ്ജന്‍ വാർത്ത
പി.പി. ചിത്തരഞ്ജന്‍
author img

By

Published : Jun 18, 2021, 9:24 PM IST

ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തിലെ ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലെ 43,103 വീടുകളിലും ഒരു വര്‍ഷത്തിനുള്ളില്‍ കുടിവെള്ളമെത്തിക്കുമെന്ന് പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ. ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കും. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതിയായ ജലജീവന്‍ മിഷന്‍റെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനം നടത്തിവരുന്നത്. ജലജീവന്‍ മിഷന്‍റെ പരിധിയില്‍ വരാത്ത അവശേഷിക്കുന്ന വീടുകളില്‍ കിഫ്ബി പദ്ധതി പ്രകാരം കുടിവെള്ളവും പൈപ്പ് കണക്ഷനും എത്തിക്കുമെന്നും എംഎല്‍എ അറിയിച്ചു.

പി.പി. ചിത്തരഞ്ജന്‍

Also Read: സാഹചര്യം അനുകൂലമായാൽ ആരാധനാലയങ്ങൾ തുറക്കും: മുഖ്യമന്ത്രി

ആലപ്പുഴ മണ്ഡലത്തിലെ കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിന് പുറമെ ആലപ്പുഴ മണ്ഡലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ഗ്രീന്‍ബുക്കില്‍ ആര്യാട് പഞ്ചായത്തില്‍ 3.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണിയുടെയും 19.50 കിലോമീറ്റര്‍ നീളമുള്ള വിതരണ ശൃംഖലയുടെയും നിര്‍മാണം പുരോഗമിക്കുകയാണ്.

കുടിവെള്ള ക്ഷാമം തീർക്കാനായി പദ്ധതികൾ

4.99 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കുടിവെള്ള വിതരണ ശൃംഖലയും പൂര്‍ത്തിയായിട്ടുണ്ട്. കിഫ്ബിയിലൂടെ ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളില്‍ ഉന്നതതല സംഭരണിയും വിതരണ ശൃംഖലയും സ്ഥാപിക്കുവാന്‍ 211 കോടി 71 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു. ഇതിന് പുറമെ ആലപ്പുഴ മണ്ഡലത്തില്‍ 216.70 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ശുദ്ധജല മേഖലയില്‍ നടന്നുവരുന്നത്. 2023ഓട് കൂടി ശുദ്ധജല പ്രശ്‌നത്തിന് പൂര്‍ണ പരിഹാരം ഉണ്ടാക്കുവാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും എംഎല്‍എ യോഗത്തില്‍ വ്യക്തമാക്കി.

ആലപ്പുഴ നഗരത്തിലെ പലയിടത്തും കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്നുണ്ട്. തകഴി ഭാഗത്ത് കുടിവെള്ള പൈപ്പുകളിലുണ്ടാവുന്ന ചോര്‍ച്ചയുള്‍പ്പടെയുള്ള തകരാറുകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല യോഗം ചേരും. ആലപ്പുഴ നഗരത്തിലേതുള്‍പ്പടെ മണ്ഡലത്തിലെ എല്ലായിടത്തും കുടിവെള്ള ലഭ്യത ഉറപ്പാക്കുമെന്നും നിലനില്‍ക്കുന്ന പരാതികള്‍ ഉടന്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ പുരോഗമിക്കുന്നതായും എംഎല്‍എ പറഞ്ഞു. കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ ഉടന്‍ പരിഹരിക്കണമെന്നും അത്യാവശ്യമായ മുഴുവന്‍ നടപടികളും കൈക്കൊള്ളണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി.

Also Read: പൂര്‍ണ തൃപ്തൻ, ഞങ്ങളെന്നും ഹൈക്കമാൻഡിനോടൊപ്പം: രമേശ് ചെന്നിത്തല

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സംഗീത, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. അജിത്ത് കുമാര്‍, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.സി. ഷിബു, ആര്യാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കെ.എ. അശ്വിനി, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ സി.വൈ. സുനില്‍കുമാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, കിഫ്ബി പദ്ധതികളുടെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.