ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ്; ആലപ്പുഴയില്‍ 18 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക

തദ്ദേശ തെരഞ്ഞെടുപ്പ്  വോട്ടെണ്ണൽ  alappuzha local body election  local body election  voting counting center  alappuzha polling
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിൽ 18 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
author img

By

Published : Dec 11, 2020, 5:47 PM IST

ആലപ്പുഴ: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഡിസംബർ പതിനാറാം തിയതി 18 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്തിന്‍റെ പരിധിയിൽ വരുന്ന അരൂക്കുറ്റി, ചേന്നംപള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണൽ കേന്ദ്രം ചേർത്തല എസ്എൻ പുരം എൻഎസ്എസ് കോളജില്‍ വെച്ച് നടക്കും. പട്ടണക്കാട് ബ്ലോക്കിന്‍റെ പരിധിയിൽ വരുന്ന അരൂർ, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ, പട്ടണക്കാട്, വയലാർ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ തുറവൂർ റ്റിഡിഎച്ച്എസ്എസിലും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, ചേര്‍ത്ത തെക്ക്, തണ്ണീർമുക്കം, കടക്കരപ്പള്ളി, മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിലും നടക്കും.

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മുഹമ്മ ഗ്രാമ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ കേന്ദ്രം കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളും, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണൽ കേന്ദ്രം അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളുമാണ്.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന എടത്വ, ചമ്പക്കുളം, തകഴി, നെടുമുടി, തലവടി, കൈനകരി ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം എടത്വ സെന്‍റ് അലോഷ്യസ് കോളജും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കാവാലം, പുളിങ്കുന്ന്, നീലംപേരൂർ, മുട്ടാർ, വെളിയനാട്, രാമങ്കരി ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണൽ സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ മുട്ടാറിലും നടക്കും.

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ചെറിയനാട്, ആല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ, മുളക്കുഴ, വെൺമണി ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളജ് ഓഫ് എഞ്ചിനീയറിങ്ങും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കാര്‍ത്തികപ്പള്ളി, തൃക്കുന്നപ്പുഴ, കുമാരപുരം, കരുവാറ്റ, പള്ളിപ്പാട് ചെറുതന, വീയപുരം ഗ്രാമ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളജിലുമാണ്.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മാവേലിക്കര തെക്കേക്കര, ചെട്ടികുളങ്ങര, ചെന്നിത്തല തൃപ്പെരുംതുറ, തഴക്കര, മാന്നാർ ഗ്രാമ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം മാവേലിക്കര ബിഷപ്പ് ഹോഡ്‌ജസ് ഹയർ സെക്കൻഡറി സ്‌കൂളും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ചുനക്കര, നൂറനാട്, പാലമേൽ, ഭരണിക്കാവ്, മാവേലിക്കര താമരക്കുളം, വള്ളികുന്നം ഗ്രാമ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ചാരുംമൂട് പറയൻകുളം സെന്‍റ് ജോസഫ് കോൺവെന്‍റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ചിങ്ങോലി, കൃഷ്‌ണപുരം, ആറാട്ടുപുഴ, മുതുകുളം, ചേപ്പാട്, കണ്ടല്ലൂർ, പത്തിയൂർ, ദേവികുളങ്ങര ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ മുതുകുളം സമാജം എച്ച്എസ്എസിലും നടക്കും.

കായംകുളം നഗരസഭ പരിധിയിൽ വരുന്ന വാർഡുകളുടെ വോട്ടെണ്ണൽ കായംകുളം നഗരസഭ ഓഫീസിലും മാവേലിക്കര നഗരസഭയിലെ വോട്ടെണ്ണൽ മാവേലിക്കര നഗരസഭ ഓഫീസിലും ചെങ്ങന്നൂർ നഗരസഭയിലെ വോട്ടെണ്ണൽ അങ്ങാടിക്കൽ തെക്ക് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും, ചേർത്തല നഗരസഭയിലെ വോട്ടെണ്ണൽ ചേർത്തല ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലും ആലപ്പുഴ നഗരസഭയിലെ വോട്ടെണ്ണൽ ആലപ്പുഴ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും ഹരിപ്പാട് നഗരസഭയിലെ വോട്ടെണ്ണൽ ഹരിപ്പാട് ഗവ. ബോയ്‌സ്‌ ഹയർസെക്കൻഡറി സ്‌കൂളിലും വെച്ച് നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.