ETV Bharat / state

പോളിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി; രാവിലെ 7 മുതല്‍ വോട്ടെടുപ്പ്

ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ് നഗരസഭകളിലുമായാണ് വിതരണ കേന്ദ്രങ്ങള്‍ തയ്യാറാക്കിയിരുന്നത്. പോളിങ് ഉദ്യോഗസ്ഥർക്കുള്ള പിപിഇ കിറ്റും വിതരണ കേന്ദ്രങ്ങളിൽനിന്ന് നൽകി. വോട്ടർമാർക്ക് നിർഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണനും ജില്ലാ ഭരണകൂടവും ചേർന്ന് ഒരുക്കിയിട്ടുണ്ട്.

alappuzha local boady election 2020  ആലപ്പുഴ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്  പോളിങ് സാമഗ്രികളുടെ വിതരണം  വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മണി മുതൽ
പോളിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി; രാവിലെ 7 മുതല്‍ വോട്ടെടുപ്പ്
author img

By

Published : Dec 7, 2020, 6:17 PM IST

ആലപ്പുഴ: 2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മണി മുതൽ ആരംഭിക്കും. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് 18 കേന്ദ്രങ്ങളിലായി നടന്നു. രാവിലെ 8 മണിയോടെ വിതരണകേന്ദ്രങ്ങളില്‍ നിന്ന് പോളിങ് സാമഗ്രികള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി തുടങ്ങി. കൊവിഡ് പശ്ചാത്തലില്‍ തിരക്ക് കുറയ്ക്കുന്നതിന് ഓരോ പഞ്ചായത്തുകള്‍ക്കും വിതരണ കേന്ദ്രത്തില്‍ പ്രത്യേക സമയം അനുവദിച്ചിരിന്നു.

ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ് നഗരസഭകളിലുമായാണ് വിതരണ കേന്ദ്രങ്ങള്‍ തയ്യാറാക്കിയിരുന്നത്. പോളിങ് ഉദ്യോഗസ്ഥർക്കുള്ള പിപിഇ കിറ്റും വിതരണ കേന്ദ്രങ്ങളിൽനിന്ന് നൽകി. വോട്ടർമാർക്ക് നിർഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണനും ജില്ലാ ഭരണകൂടവും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ജില്ല കലക്ടര്‍ എ.അലക്സാണ്ടര്‍ വിവിധ വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.

പോളിംഗ് വിവരങ്ങള്‍ അതത് സമയം കൈമാറുന്നതിന് എന്‍ഐസിയുടെ പോള്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കും. പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കും ആപ്പ് ഉപയോഗിച്ച് വിവരങ്ങല്‍ അപ്പപ്പോള്‍ അറിയിക്കാൻ കഴിയും. പോളിങ് ബൂത്തില്‍ നിന്നുള്ള വിവരങ്ങള്‍ അതത് സമയത്ത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കാനുമുള്ള സജ്ജീകരണം തയ്യാറാക്കിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരെല്ലാം തന്നെ തങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിടുള്ള പോളിങ് ബൂത്തുകളിലെത്തി ക്രമീകരണങ്ങള്‍ നടത്തി. പോളിങ് ഡ്യൂട്ടികള്‍ക്കായി 11,355 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 2271 പേരെ റിസര്‍വില്‍ നിര്‍ത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവിന്‍റെ നേതൃത്വത്തില്‍ വിവിധ മേഖലകളായി തിരിച്ച് ഡിവൈ.എസ്.പിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കളക്‌ടര്‍ എ.അലക്‌സാണ്ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.