ആലപ്പുഴ: കൊവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിദിന രോഗികൾ കൊവിഡ് ആശുപത്രികളിലും ഹോം ഐസൊലേഷനിൽ ചികിത്സയിലും പ്രവേശിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. രോഗത്തിന്‍റെ തീവ്രത ഓരോരുത്തരിലും വ്യത്യാസമായിരിക്കും. മറ്റ് രോഗമുള്ളവർക്ക് കൊവിഡ് രോഗം ഗുരുതരമാകാനിടയുണ്ട്.
രോഗലക്ഷണങ്ങളുണ്ടായാൽ എത്രയും പെട്ടെന്ന് ശരിയായ ചികിത്സ തേടി നിർദ്ദേശങ്ങൾ അനുസരിച്ചാൽ രോഗത്തിന്‍റെ അപകടത്തിൽ നിന്നും രക്ഷപ്പെടാം. പ്രകടമായ രോഗലക്ഷണങ്ങളും മറ്റ് അസുഖങ്ങളുമില്ലാത്ത കൊവിഡ് രോഗികൾക്ക് ഹോം ഐസൊലേഷനിൽ കഴിയാവുന്നതാണ്. വീട്ടിലെ അന്തരീക്ഷത്തിൽ മറ്റുള്ളവരുമായി സമ്പർക്കത്തിലാകാതെ നിർദ്ദേശങ്ങൾ പാലിച്ച് രോഗമുക്തി നേടാനാകും. ഹോം ഐസൊലേഷനിൽ കഴിയുന്നവർ ധാരളം വെള്ളം കുടിച്ച് കൃത്യമായി ഭക്ഷണം കഴിച്ച് വിശ്രമമെടുക്കണം. മുറിയ്ക്കുള്ളിൽ വായു സഞ്ചാരമുറപ്പാക്കണം. എന്തെങ്കിലും മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നെങ്കിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നടത്തുന്ന സെല്ലിലേക്ക് 7593830443 എന്ന നമ്പരിൽ വിളിക്കാം.