ETV Bharat / state

വാറ്റുശേഖരം പിടിച്ചെടുത്ത് എടത്വ പൊലീസ് - Alappuzha Edathwa police

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.

Edathwa police seize vat collection  Alappuzha Edathwa police seize vat collection  വാറ്റുശേഖരം പിടിച്ചെടുത്ത് എടത്വ പൊലീസ്  കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.  Several suspects have been arrested in the lightning raids conducted by the police in the last few days.  കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.  Alappuzha Edathwa police  ആലപ്പുഴ എടത്വ പൊലീസ്
വാറ്റുശേഖരം പിടിച്ചെടുത്ത് എടത്വ പൊലീസ്
author img

By

Published : Jun 11, 2021, 10:49 PM IST

ആലപ്പുഴ: രഹസ്യവിവരത്തെ തുടര്‍ന്ന് എടത്വ പൊലീസ് നടത്തിയ റെയ്‌ഡില്‍ വാറ്റുശേഖരം പിടിച്ചെടുത്തു. രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടത്വ കോഴിമുക്ക് കറുകയില്‍ വില്‍സണ്‍ (48), കോഴിമുക്ക് കന്യേക്കോണില്‍ ഷൈജുമോന്‍ (42) എന്നിവരാണ് പിടിയിലായത്.

പ്രതികളിലൊരാള്‍ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു. ഇവരുടെ കൈയ്യില്‍ നിന്ന് 120 ലിറ്റര്‍ കോടയും, വാറ്റു ഉപകരണവും, മൂന്ന് ഗ്യാസ് സിലിണ്ടറുകളും പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊലീസ് നടത്തുന്ന മിന്നല്‍ പരിശോധനയില്‍ എട്ട് പ്രതികള്‍ പിടിയിലായിട്ടുണ്ട്.

ALSO READ: 'നിലാവ്' ; ആലപ്പുഴയില്‍ ഒന്നാം സ്ഥാനം തണ്ണീർമുക്കം പഞ്ചായത്തിന്

സന്നദ്ധ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ മദ്യവില്‍പ്പന നടത്തിയ മുഖ്യപ്രതിയേയും, ഇന്നലെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയേയും പിടികൂടാന്‍ പൊലീസ് അന്വഷണം ഊര്‍ജ്ജിതമാക്കി. എടത്വ സി.ഐ പ്രതാപചന്ദ്രന്‍, എസ്‌.ഐ ശ്യംനിവാസ്, എ.എസ്‌.ഐമാരായ സോബി ചാക്കോ, സജി, സീനിയര്‍ സി.പി.ഒമാരായ സുനില്‍, ശ്രീകുമാര്‍, സി.പി.ഒമാരായ സഫീര്‍, ഇര്‍ഷാദ്, അനസ്, സതീഷ് എന്നിവര്‍ റെയ്‌ഡിനു നേതൃത്വം നല്‍കി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.