ആലപ്പുഴ: ജില്ലാ സ്‌കൂൾ കലോത്സവത്തിന് കൊടിയിറങ്ങാനിരിക്കെ കലാമാമാങ്കം മികച്ചരീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് സംഘാടകർ. തുടക്കത്തിൽ വേദികൾ നിർജീവമായിരുന്നെങ്കിലും സമാപനത്തിന് അടുത്തതോടെ വേദികളെല്ലാം സജീവമായി.
ബോയ്സ് എച്ച്എസ്എസ് ഹരിപ്പാട്, മണ്ണാറശാല യുപിഎസ്, നടുവട്ടം എച്ച്എസ്എസ്, ഗേൾസ് എച്ച്എസ്എസ് ഹരിപ്പാട്, തുലാംപറമ്പ് എൻഎസ്എസ് ഹാൾ, കാവൽ ഓഡിറ്റോറിയം എന്നീ വേദികൾ വാശിയേറിയ മത്സരങ്ങൾക്കായിരുന്നു സാക്ഷ്യം വഹിച്ചത്. രാത്രിയിൽ മഴ പെയ്തെങ്കിലും മത്സരാർഥികളുടെ പ്രകടനങ്ങൾക്കായി കാണികൾ ആവേശപൂർവം കാത്തിരുന്നു.