ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയർമാന്‍റെ രാജിയെ തുടർന്ന് കോൺഗ്രസിൽ പൊട്ടിത്തെറി. 10 കൗൺസിലർമാർ കോൺഗ്രസ് അംഗത്വം രാജിവച്ചു. തങ്ങളോട് ആലോചിക്കാതെ, ഡി സി സി നേതൃത്വം രാജിക്ക് നിർദ്ദേശം നൽകുകയായിരുന്നു എന്നാണ്, രാജിക്ക് കാരണമായി കൗൺസിലർമാർ പറയുന്നത്.
ചെയർമാൻ സ്ഥാനത്ത് നിന്നും തോമസ് ജോസഫ് രാജിവെച്ചതിന് പിന്നാലെയാണ്, കൗൺസിലർമാരിൽ പത്തുപേർ കോൺഗ്രസിൽ നിന്നും രാജി വെച്ചത്. അതേസമയം ചെയർമാൻ സ്ഥാനം അടുത്ത ഒരു വർഷത്തക്ക് ഇല്ലിക്കൽ കുഞ്ഞുമോനു നൽകാനാണ് പാർട്ടി തീരുമാനം. 52 അംഗ കൗൺസിലിൽ, 21 പേരാണ് കോൺഗ്രസിനുള്ളത്.