ആലപ്പുഴ : ജില്ലയിൽ ഇന്ന് 109 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ വിദേശത്തു നിന്നും ഏഴ് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 98 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴ വട്ടായാൽ വാർഡ് കൈതവളപ്പിൽ ചന്ദ്രൻ കെ ജി (75) ആണ് മരിച്ചത്. ജില്ലയിൽ നിലവിൽ 1093 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ജില്ലയിൽ ഇന്ന് 35 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. രോഗവിമുക്തരായവരിൽ 27 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. രോഗ വിമുക്തരിൽ ആറ് പേർ വിദേശത്തു നിന്നും ഒരാൾ മറ്റു സംസ്ഥാനത്തു നിന്നും എത്തിയതും ഒരാൾ ആരോഗ്യ പ്രവർത്തകനുമാണ്. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തരായവരുടെ എണ്ണം 1497 ആയി.
ആലപ്പുഴയില്‍ 109 പേർക്ക് കൂടി കൊവിഡ് - latest covid 19
98 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്.