ETV Bharat / state

മൂക്ക് പൊത്തുന്ന കാലത്തു നിന്ന് മുല്ല മണക്കുന്ന കാലത്തേക്കുള്ള സഞ്ചാരപഥത്തിലേക്ക് ആലപ്പുഴ - can allepy

അഴുക്കുചാലായി മാറിയിരിയിരുന്ന ആലപ്പുഴയിലെ കനാലുകളെ പഴയതുപോലെ പോലെ വൃത്തിയായും സഞ്ചാരയോഗ്യമായും മാറ്റിയെടുക്കുകയാണ്.

ആലപ്പുഴയിലെ കനാലുകൾ
author img

By

Published : Jun 22, 2019, 1:07 AM IST

Updated : Jun 25, 2019, 11:58 PM IST

ആലപ്പുഴ: നൂറ്റാണ്ടിന്‍റെ ചരിത്രം പറയുന്ന ആലപ്പുഴ കേരളത്തിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് പ്രൗഢിയിലും പെരുമയിലും ഒരുപടി മുന്നിലാണെന്ന് തന്നെ പറയാം. ആലപ്പുഴയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് അവിടുത്തെ പാലങ്ങൾക്കും കനാലുകൾക്കും. എന്നാൽ ഇടക്കാലത്ത് എപ്പോഴോ അവ നഷ്‌ടമായി. ഇങ്ങനെ നഷ്‌ടമായ ആലപ്പുഴയുടെ പ്രതാപം വീണ്ടെടുക്കാനും പൈതൃകത്തെ സംരക്ഷിക്കാനും ഒരുങ്ങുകയാണ് ആലപ്പുഴക്കാർ.

ആലപ്പുഴയിലെ കനാലുകള്‍ ശുചീകരിക്കാന്‍പ പ്രത്യേക പദ്ധതി

ഉദയാസ്‌തമയങ്ങൾ ആഘോഷമാക്കുന്ന ആലപ്പുഴ കടപ്പുറത്തിന് അടുത്തുനിന്നാണ് കനാലുകൾ ഒഴുകി തുടങ്ങുന്നത്. കടലിനെയും കായലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ കനാലുകളിലൂടെയാണ് ആദ്യകാലത്ത് ചരക്ക് ഗതാഗതം സാധ്യമായിരുന്നത്. ആലപ്പുഴ തുറമുഖത്ത് നിന്ന് കുട്ടനാട്ടിലേക്കും തിരിച്ചും ചരക്കുകളും അവശ്യസാധനങ്ങളും എത്തിക്കാൻ വേണ്ടിയാണ് കനാലുകൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. 'ആലപ്പുഴ ശില്പി' എന്നറിയപ്പെടുന്ന ദിവാൻ രാജാകേശവദാസായിരുന്നു ഇന്നത്തെ ആലപ്പുഴ പട്ടണത്തിന്‍റെ രൂപകല്‌പനയ്ക്ക് പിന്നിൽ. അദ്ദേഹത്തിന്‍റെ ആശയമാണ് ഇന്ന് കാണുന്ന കനാലുകൾ എന്ന് പറയാം.

കൊമേഴ്സ്യൽ കനാൽ, വാടക്കനാൽ, ആലപ്പി കനാൽ, ചേർത്തല കനാൽ തുടങ്ങി വലതും ചെറുതുമായ ഏകദേശം 22 ഓളം കനാലുകളും ചെറുതോടുകളുമാണ് ആലപ്പുഴ പട്ടണത്തെ ചുറ്റിപ്പറ്റി ഒഴുകിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ കനാലുകൾ ഇന്ന് അഴുക്കുചാലായി മാറിയിരിക്കുകയാണ്. ജൈവ - അജൈവ മാലിന്യങ്ങളും കക്കൂസ് മാലിന്യം ഉൾപ്പെടെ പലരും ഇതിലേക്ക് ഒഴുക്കിവിടുന്നു. ഇതെല്ലാം നിരോധിച്ചുകൊണ്ട് ആലപ്പുഴയിലെ കനാലുകളെ പഴയതുപോലെ പോലെ വൃത്തിയായും സഞ്ചാരയോഗ്യമായും മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് സംസ്ഥാന ധനകാര്യ - കയർ വകുപ്പ് മന്ത്രിയും ആലപ്പുഴ എംഎൽഎയുമായ ഡോ ടി എം തോമസ് ഐസക്കിന്‍റെ നേതൃത്ത്വത്തിലുളള ഉള്ള ഒരു കൂട്ടം സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ഒരു സമൂഹം. ഈ ഉദ്യമത്തിന് സംസ്ഥാന പൊതുമരാമത്ത് - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരനും കൂടി ചേർന്നപ്പോൾ പദ്ധതി യാഥാർഥ്യമായി.

'കിഴക്കിന്‍റെ വെനീസാ'ക്കി ആലപ്പുഴ നിലനിർത്തുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ കൂടി 200 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഒരു നൂറ്റാണ്ടിന്‍റെ മുഴുവൻ ചെളി പേറുന്ന കനാലുകളെല്ലാം വൃത്തിയാക്കി അവ ഉപയോഗയോഗ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. റോഡുകളുടെ ആവിർഭാവത്തോടുകൂടി അവഗണിക്കപ്പെടുന്ന കനാലുകളെ സംരക്ഷിക്കാൻ സർക്കാർ പിന്തുണയുള്ള സന്നദ്ധ സംഘടനയായ 'ക്യാൻ ആലപ്പി'യും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

ഗതാഗതത്തിന് മാത്രമല്ല നിത്യോപയോഗത്തിനും എന്തിനേറെ പറയുന്നു കുടിക്കാൻ പോലും ആലപ്പുഴയിലെ കനാലുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചിരുന്നു എന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ആലപ്പുഴയിലെ കനാലുകൾ വൃത്തിയാക്കുന്നതോട് കൂടി ഇവിടെ നീന്തി തിമിർക്കാനും ആലപ്പുഴയിലെ യുവസമൂഹം തയ്യാറെടുക്കുകയാണ്. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി യുവാക്കളും നീന്താൻ ആലപ്പുഴയിലെ വൃത്തിയാക്കിയ ഈ കനാലുകളിൽ എത്തുന്നു എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ തന്നെ ഏറ്റവും ശുചിയാർന്ന നഗരമാക്കി ആലപ്പുഴയെ മാറ്റാനുള്ള കഠിന പരിശ്രമത്തിലാണ് ഐസക്കും കൂട്ടരും.

Intro:നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന ആലപ്പുഴ കേരളത്തിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് പ്രൗഢിയിലും പെരുമയിലും ഒരുപടി മുന്നിലാണെന്ന് തന്നെ പറയാം. ആലപ്പുഴയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് ഇവിടുത്തെ പാലങ്ങൾക്കും കനാലുകൾക്കും. എന്നാൽ ഇടക്കാലത്ത് എപ്പോഴാ അവ നഷ്ടമായി പോയി. ഇങ്ങനെ നഷ്ടമായ ആലപ്പുഴയുടെ പ്രതാപം വീണ്ടെടുക്കാനും പൈതൃകത്തെ സംരക്ഷിക്കാനും ഒരുങ്ങുകയാണിന്ന് ആലപ്പുഴക്കാർ.

Body:ഉദയാസ്തമയങ്ങൾ ആഘോഷമാക്കുന്ന ആലപ്പുഴ കടപ്പുറത്തിന് അടുത്തുനിന്നാണ് കനാലുകൾ ഒഴുകി തുടങ്ങുന്നത്. കടലിനെയും കായലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ കനാലുകളിലൂടെയാണ് ആദ്യകാലത്ത് ചരക്ക് ഗതാഗതം സാധ്യമായിരുന്നത്. ആലപ്പുഴ തുറമുഖത്ത് നിന്ന് കുട്ടനാട്ടിലേക്കും തിരിച്ചും ചരക്കുകളും അവശ്യസാധനങ്ങളും എത്തിക്കാൻ വേണ്ടിയാണ് കനാലുകൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. 'ആലപ്പുഴ ശില്പി' എന്നറിയപ്പെടുന്ന ദിവാൻ രാജാകേശവദാസൻ ആയിരുന്നു ഇന്നത്തെ ആലപ്പുഴ പട്ടണത്തിന്റെ രൂപകല്പനയ്ക്ക് പിന്നിൽ. അദ്ദേഹത്തിന്റെ ആശയമാണ് ഇന്നു കാണുന്ന കനാലുകൾ എന്ന് പറയാം.

കൊമേഴ്സ്യൽ കനാൽ, വാടക്കനാൽ, ആലപ്പി കനാൽ, ചേർത്തല കനാൽ തുടങ്ങി വലതും ചെറുതുമായ ഏകദേശം 22 ഓളം കനാലുകളും ചെറുതോടുകളുമാണ് ആലപ്പുഴ പട്ടണത്തെ ചുറ്റിപ്പറ്റി ഒഴുകിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ കനാലുകൾ ഇന്ന് അഴുക്കുചാലായി മാറിയിരിക്കുകയാണ്. ജൈവ - അജൈവ മാലിന്യങ്ങളും കക്കൂസ് മാലിന്യം ഉൾപ്പെടെ പലരും ഇതിലേക്ക് ഒഴുക്കിവിടുന്നു. ഇതെല്ലാം നിരോധിച്ചുകൊണ്ട് ആലപ്പുഴയിലെ കലകളെ പഴയതുപോലെ പോലെ വൃത്തിയായും സഞ്ചാരയോഗ്യമായും മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് സംസ്ഥാന ധനകാര്യ - കയർ വകുപ്പ് മന്ത്രിയും ആലപ്പുഴ എംഎൽഎയുമായ ഡോ. ടി എം തോമസ് ഐസക്കിന്റെ നേതൃത്വം ഉള്ള ഒരു കൂട്ടം സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ഒരു സമൂഹം. ഈ ഉദ്യമത്തിന് സംസ്ഥാന പൊതുമരാമത്ത് - രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും അമ്പലപ്പുഴ ജി സുധാകരനും കൂടി ചേർന്നപ്പോൾ പദ്ധതി യാഥാർഥ്യമായി.

Conclusion:'കിഴക്കിന്റെ വെനീസാ'ക്കി ആലപ്പുഴ നിലനിർത്തുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ കൂടി 200 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഒരു നൂറ്റാണ്ടിന്റെ മുഴുവൻ ചെളി പേറുന്ന കനാലുകളെല്ലാം വൃത്തിയാക്കി അവ ഉപയോഗയോഗ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. റോഡുകളുടെ ആവിർഭാവത്തോടുകൂടി അവഗണിക്കപ്പെടുന്ന കനാലുകളെ സംരക്ഷിക്കാൻ സർക്കാർ പിന്തുണയുള്ള സന്നദ്ധ സംഘടനയായ 'ക്യാൻ ആലപ്പി'യും കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്.

ഗതാഗതത്തിന് മാത്രമല്ല നിത്യോപയോഗത്തിനും എന്തിനേറെ പറയുന്നു കുടിക്കാൻ പോലും ആലപ്പുഴയിലെ കനാലുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചിരുന്നു എന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ആലപ്പുഴയിലെ കനാലുകൾ കൾ വൃത്തിയാക്കുന്നതോടുകൂടി ഇവിടെ നീന്തി തിമിർക്കാനും ആലപ്പുഴയിലെ യുവസമൂഹം തയ്യാറെടുക്കുകയാണ്. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി യുവാക്കളും നീന്താൻ ആലപ്പുഴയിലെ വൃത്തിയാക്കിയ ഈ കനാലുകളിൽ എത്തുന്നു എന്നത് ശ്രദ്ധേയമാണ്.

രാജ്യത്തെ തന്നെ ഏറ്റവും ശുചിയാർന്ന നഗരമാക്കി ആലപ്പുഴ മാറ്റാനുള്ള കഠിന പരിശ്രമത്തിലാണ് ഐസക്കും കൂട്ടരും.
Last Updated : Jun 25, 2019, 11:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.