ആലപ്പുഴ: ബൈപ്പാസ് ജനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നു നൽകി മണിക്കൂറുകൾക്കുള്ളിൽ തന്നെ ആദ്യ വാഹനാപകടം റിപ്പോർട്ട് ചെയ്‌തു. ബൈപ്പാസിലെ എലിവേറ്റഡ് ഹൈവേ മേൽപ്പാലത്തിലാണ് ആദ്യ വാഹനാപകടം നടന്നത്. ആലപ്പുഴ കടപ്പുറത്തിന് മുന്നിലുള്ള ഭാഗത്താണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. കൊമ്മാടി ഭാഗത്ത് നിന്ന് കളർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്‍റെ പിന്നിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.
ആദ്യ അപകടം നടന്ന് നിമിഷങ്ങൾക്കകം ഇതേ സ്ഥലത്ത് തന്നെ രണ്ടാമത്തെ അപകടവും നടന്നു. രണ്ടാമത്തെ അപകടത്തിൽ കർണാടക രജിസ്‌ട്രേഷനിലുള്ള ആഢംബര വാഹനത്തിന് പിന്നിൽ പിവിസി പൈപ്പുകളുമായെത്തിയ ലോറി ഇടിച്ചാണ് അപകടം നടന്നത്. ഇതോടൊപ്പം ലോറിക്ക് പിന്നിൽ ഇന്ധനവുമായി എത്തിയ ടാങ്കർ ലോറിയും ഇടിച്ചതോടെ ഗതാഗത കുരുക്ക് രൂപപ്പെടുകയായിരുന്നു. കാറും ബൈക്കുമായി കൂട്ടിയിടിച്ചാണ് മൂന്നാമത്തെ അപകടം നടന്നത്. അപകടത്തിന്‍റെ ആഘാതത്തിൽ കാറിന്‍റെ എഞ്ചിനും ഇന്ധനടാങ്കുമായി ബന്ധിപ്പിക്കുന്ന പൈപ്പിന് ചോർച്ചയുണ്ടായി ഇന്ധനം ചോർന്നു. പിന്നീട് മറ്റൊരു വണ്ടിയിൽ കെട്ടി വലിച്ചാണ് കാർ അവിടെനിന്ന് മാറ്റിയത്. അപകടങ്ങൾ ഏറെ നേരം ബൈപ്പാസ് പാലത്തിൽ ഗതാഗതക്കുരിക്ക് കാരണമായി. ബൈപ്പാസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച കേന്ദ്ര മന്ത്രി നിഥിൻ ഗഡ്‌കരിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമായും റോഡപകടങ്ങൾ കുറയ്ക്കുന്നത് സംബന്ധിച്ചായിരുന്നു സംസാരിച്ചത്. ഈ പരാമർശങ്ങൾ നടത്തി മണിക്കൂറുകളിൽക്കകമാണ് ബൈപ്പാസിൽ വാഹനാപകടങ്ങൾ നടന്നത്.
ആലപ്പുഴ ബൈപ്പാസ്: ആദ്യ ദിനം 3 വാഹനാപകടങ്ങൾ - ആദ്യ ദിനം 3 വാഹനാപകടങ്ങൾ
ബൈപ്പാസിലെ എലിവേറ്റഡ് ഹൈവേ മേൽപ്പാലത്തിലാണ് ആദ്യ വാഹനാപകടം നടന്നത്.