ETV Bharat / state

ആലപ്പുഴയില്‍ വീണ്ടും കൊലപാതകം, ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു - Alappuzha todays news

എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വെട്ടേറ്റു മരിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവിന്‍റെ കൊലപാതകം. ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് (40) കൊല്ലപ്പെട്ടത്.

ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു  എസ്‌.ഡി.പി.ഐ നേതാവിന്‍റെ കൊലപാതകം  ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍  Obc morcha leader killed  Bjp leader killed in Alappuzha  Alappuzha todays news  ആലപ്പുഴ ഇന്നത്തെ വാര്‍ത്ത
ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു; സംഭവം എസ്‌.ഡി.പി.ഐ നേതാവിന്‍റെ കൊലപാതകത്തിന് പിന്നാലെ
author img

By

Published : Dec 19, 2021, 9:24 AM IST

Updated : Dec 19, 2021, 10:23 AM IST

ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും കൊലപാതകം. ബി.ജെ.പി നേതാവിനെ രാവിലെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തില്‍ 11 പേര്‍ പിടിയിലായി. ഇവർ എസ്‌.ഡി.പി.ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു

പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. നഗരത്തിലെ വെള്ളകിണറിൽ വെച്ചാണ് ആക്രമണമുണ്ടായത്. ആലപ്പുഴ ജില്ലയിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. 12 മണിക്കൂറിനുള്ളിലാണ് രണ്ട് കൊലപാതകങ്ങൾ നടന്നത്.

നേരത്തെ ഒ.ബി.സി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്ന രഞ്ജിത്ത്. അടുത്തിടെ രൂപീകരിച്ച ഒ.ബി.സി സംസ്ഥാന കമ്മിറ്റിയിലാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. സംഘം എത്തിയത് ആംബുലൻസിലാണെന്ന വിവരത്തില്‍ വെള്ളക്കിണറിൽ നിന്ന് ഈ വാഹനം കസ്റ്റഡിയിലെടുത്തു.

ALSO READ: എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നില്‍ ആർ.എസ്‌.എസെന്ന് ആരോപണം

എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ ശനിയാഴ്ച രാത്രി വെട്ടേറ്റു മരിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് എസ്‌.ഡി.പി.ഐ ആരോപിയ്‌ക്കുകയുണ്ടായി. പിന്നാലെയാണ് ഒ.ബി.സി മോര്‍ച്ച നേതാവിന്‍റെ കൊലപാതകം. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്.

Last Updated : Dec 19, 2021, 10:23 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.