ETV Bharat / state

കലക്ടറേറ്റ് മാർച്ചിലെ പൊലീസ് നടപടിയെ വിമര്‍ശിച്ച് എം.ലിജു - alappuzha collectorate march

ആർഎസ്‌പി ജില്ലാ കമ്മിറ്റി ആലപ്പുഴ കലക്ടറേറ്റിലേക്ക്  നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷം പൊലീസിന്‍റെ ജാഗ്രതക്കുറവ് മൂലമാണെന്നും എം.ലിജു

കലക്ടറേറ്റ് മാർച്ചിലെ പൊലീസ് നടപടി; നിരുത്തരവാദിത്തപരമായ പെരുമാറ്റമെന്ന് എം.ലിജു
author img

By

Published : Nov 12, 2019, 7:04 PM IST

Updated : Nov 12, 2019, 9:41 PM IST

ആലപ്പുഴ: ആർഎസ്‌പി ജില്ലാ കമ്മിറ്റി ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ വിമർശനവുമായി ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു. പൊലീസ് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്നും സമരത്തെ തടയുന്നതിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നും ലിജു അഭിപ്രായപ്പെട്ടു. ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത ആർഎസ്പി നേതാക്കളെയും പ്രവർത്തകരെയും സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലക്ടറേറ്റ് മാർച്ചിലെ പൊലീസ് നടപടിയെ വിമര്‍ശിച്ച് എം.ലിജു

Intro:

Body:മുൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് നേരെയുള്ള പോലീസ് നടപടി പ്രതിഷേധാർഹം : അഡ്വ. എം. ലിജു

ആലപ്പുഴ : ആർഎസ്‌പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കലക്ടറേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ചിലും തുടർന്നുണ്ടായ സംഘർഷത്തിലും പോലീസ് വളരെ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. എം. ലിജു. ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത ആർഎസ്പി നേതാക്കളെയും പ്രവർത്തകരെയും സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്പി സമരത്തെ തടയുന്നതിലും പ്രതിരോധിക്കുന്നതിലും പോലീസിന് ജാഗ്രത കുറവുണ്ടായി സമരത്തെ കുറച്ചുകൂടി ഗൗരവമായി കാണാൻ പോലീസ് തയ്യാറാവണമായിരുന്നു എന്നും ലിജു കുറ്റപ്പെടുത്തി. മഫ്തിയിലുള്ള പോലീസുകാരെ ഉപയോഗിച്ച് വൃദ്ധരെയും സ്ത്രീകളെയും അതിക്രൂരമായാണ് മർദ്ദിച്ചത്. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ എംഎൽഎയും ആർഎസ്പി സംസ്ഥാന സെക്രട്ടറിയുമായ എ എ അസീസിനെ പോലും ബലപ്രയോഗത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്തത് അനാവശ്യമാമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം യുഡിഎഫ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

മർദനമേറ്റ ആർഎസ്‌പി ഓഫീസ് സെക്രട്ടറിയുൾപ്പടെയുള്ളവർ പരിക്കേറ്റ് ആശുപത്രിയിലാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Conclusion:
Last Updated : Nov 12, 2019, 9:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.