ETV Bharat / state

അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടിയടക്കം 4 പേർ മരിച്ചു

author img

By

Published : Apr 27, 2022, 7:43 AM IST

Updated : Apr 27, 2022, 7:55 AM IST

വിമാനത്താവളത്തിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്

accident in alappuzha  ambalappuzha accident  അമ്പലപ്പുഴ ദേശീയപാതയിൽ അപകടം  കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം  ആലപ്പുഴ വാഹനാപകടം  kerala latest news
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

ആലപ്പുഴ: അമ്പലപ്പുഴ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അമ്പലപ്പുഴ പായൽകുളങ്ങരയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് അപകടം (27.04.2022). വിമാനത്താവളത്തിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്.

കാറിലുണ്ടായിരുന്ന അഞ്ച് പേരില്‍ നാല് പേരും തൽക്ഷണം മരിച്ചു. എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34), അഭിരാഗ് (25), ആനാട് സ്വദേശി സുധീഷ്‌ലാല്‍ (37), മകൻ അമ്പാടി (12), എന്നിവരാണ് മരിച്ചത്. സുധീഷ് ലാലിൻ്റെ ഭാര്യ ഷൈനിയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻവശത്തെ ടയറുകൾ ഊരിപോയി. കാറിന്‍റെ മുൻവശം പൂർണമായും തകർന്നു. ഇരുവാഹനങ്ങളും അമിതവേഗത്തിൽ ആയതാണ് അപകടത്തിന്‍റെ ആക്കം കൂട്ടിയത് എന്ന് പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകും വഴി എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ ഉണ്ടായിരുന്ന അഞ്ചു പേരെ പൊലീസ് പുറത്തെടുത്തത്. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Last Updated : Apr 27, 2022, 7:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.