ETV Bharat / state

ഇത് പൊരുതി നേടിയ വിജയം; എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നത വിജയവുമായി നേപ്പാൾ സ്വദേശി ആരതി - പരിമിതമായ ജീവിത സാഹചര്യത്തില്‍ പഠിച്ച് വിജയം നേടി ആരതി

മൃഗങ്ങളെ ഇഷ്‌ടപ്പെടുന്ന ആരതിക്ക് വെറ്റിനറി ഡോക്‌ടർ ആകാനാണ് മോഹം

Aarti native of Nepal sslc result  sslc result  Aarti native of Nepal  എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് നേപ്പാൾ സ്വദേശി ആരതി  എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയവുമായി ആരതി  പരിമിതമായ ജീവിത സാഹചര്യത്തി പഠിച്ച് വിജയം നേടി ആരതി  നേപ്പാൾ സ്വദേശി ആരതി
ഇത് പൊരുതി നേടിയ വിജയം; എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നത വിജയവുമായി നേപ്പാൾ സ്വദേശി ആരതി
author img

By

Published : Jun 17, 2022, 2:03 PM IST

ആലപ്പുഴ: പരിമിതമായ ജീവിത സാഹചര്യത്തിനിടയിലും പഠിക്കണമെന്ന നിശ്ചയദാർഢ്യത്തിൽ നിന്ന് പിറവിയെടുത്ത വിജയം. എസ്‌എസ്‌എൽസി പരീക്ഷയിൽ ഒമ്പത് എ പ്ലസുമായി മികച്ച വിജയം കൈവരിച്ച് നേപ്പാൾ സ്വദേശിയായ ആരതി. രാമപുരം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു പഠനം. നേപ്പാൾ സ്വദേശികളായ ദീപക് സിങിന്‍റെയും രാജേശ്വരിയുടെയും മകളാണ് ആരതി.

എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നത വിജയവുമായി നേപ്പാൾ സ്വദേശി ആരതി

തന്‍റെ സ്വപ്‌നങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പായാണ് ആരതി ഈ വിജയത്തെ കാണുന്നത്. മിന്നും വിജയം കൈവരിക്കാൻ കഴിഞ്ഞതിൽ അധ്യാപകരോടാണ് ആരതി നന്ദി പറയുന്നത്. കണക്ക് കുറച്ച് പാടാണ് ആരതിക്ക്. കണക്കിൽ മാത്രമാണ് സി പ്ലസ് ലഭിച്ചത്.

മൃഗങ്ങളെ ഇഷ്‌ടപ്പെടുന്ന ആരതിക്ക് വെറ്റിനറി ഡോക്‌ടർ ആകാനാണ് മോഹം. എന്നാൽ തന്‍റെ ജീവിത സാഹചര്യങ്ങൾ വച്ച് അതിന് കഴിയുമോ എന്ന പ്രയാസത്തിലാണ് ഈ മിടുക്കി. സ്വന്തമായി ഒരു വീടാണ് ആരതിയുടെ സ്വപ്‌നം.

രണ്ട് ഇളയ സഹോദരിമാരാണ് ആരതിക്കുളളത്. സഹോദരി ഭൂമിക ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും, മറ്റൊരു സഹോദരി ഐശ്വര്യ കായംകുളം ടൗൺ യു.പി.എസിലെ ആറാം ക്ലാസ് വിദ്യാർഥിയുമാണ്. ദീപക് സിങിന്‍റെ പിതാവ് 65 വർഷം മുൻപ് കേരളത്തിലേക്ക് ജോലിക്കായി വന്നതാണ്. അങ്ങനെയാണ് ദീപകിന്‍റെ കുടുംബം നേപ്പാളിൽ നിന്ന് കേരളത്തിലേക്ക് വന്നത്.

ദീപക് സിങിന്‍റെ പഠനവും കേരളത്തിൽ തന്നെയായിരുന്നു. ദീപക് സിങിന് ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു അപകടം ഉണ്ടായതോടെ ഏറെ പ്രയാസത്തിലാണ് ഈ കുടുംബം കഴിഞ്ഞുപോകുന്നത്. അപകടത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ദീപക് സിങിന് പ്രയാസം നിറഞ്ഞ ജോലികൾ ചെയ്യാൻ കഴിയുകയില്ല.

ദീപകിന് ലോട്ടറി കച്ചവടമാണ്. കരീലക്കുളങ്ങരയിൽ വാടക വീട്ടിലാണ് ഇവർ കഴിയുന്നത്. ലോട്ടറി കച്ചവടം വഴി ലഭിക്കുന്ന തുച്ഛമായ വരുമാനം വീടിന്‍റെ വാടകയ്‌ക്കും കുട്ടികളുടെ പഠനത്തിനും തികയില്ല. ഭാര്യ രാജേശ്വരി വീടുകളിൽ ജോലിക്ക് പോകുന്നുണ്ട്.

മകൾക്ക് ഡോക്‌ടർ ആകണം എന്നാണ് ആഗ്രഹം. എന്നാൽ ഇതിന് ഉണ്ടാകുന്ന ഭാരിച്ച ചെലവ് തങ്ങൾക്ക് താങ്ങുവാൻ കഴിയില്ലെങ്കിലും മക്കളെ നല്ല രീതിയിൽ പഠിപ്പിക്കണം എന്നാണ് രാജേശ്വരിയുടെ ആഗ്രഹം. പഠിക്കുവാനുള്ള അവസരമുണ്ടായാൽ തന്‍റെ ലക്ഷ്യത്തിൽ എത്തിച്ചേരുമെന്ന നിശ്ചയദാർഢ്യത്തിലാണ് ആരതി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.