ആലപ്പുഴ: അമ്പത്തിരണ്ടാമത് ആലപ്പുഴ ജില്ലാ കലക്ടറായി എ. അലക്‌സാണ്ടര്‍ തിങ്കളാഴ്ച രാവിലെ ചുമതലയേറ്റു. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ കോ-ഓപ്പറേറ്റീവ് രജിസ്‌ട്രാറായി സേവനമനുഷ്‌ഠിച്ച് വരികയായിരുന്നു. ലേബര്‍ കമ്മീഷണറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കൊല്ലം സബ് കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ച് ജില്ലയില്‍ ഇപ്പോഴുള്ള സംവിധാനത്തെ മെച്ചപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കലക്ടറായി അധികാരം ഏറ്റെടുത്തശേഷം അദ്ദേഹം പറഞ്ഞു. എ.ഡി.എമ്മിന്‍റെ ചുമതല വഹിക്കുന്ന ജെ.മോബിയുടെ നേതൃത്വത്തില്‍ കലക്‌ടറേറ്റ് ജീവനക്കാര്‍ പുതിയ കലക്ടറെ സ്വീകരിച്ചു.