ETV Bharat / state

കഷ്ടപ്പെടാൻ തയ്യാറാണെങ്കില്‍ സന്തോഷം ഒപ്പമുണ്ടാകും, രമേശ്വരിയുടെ സന്തോഷം ഇങ്ങനെയാണ്

കൊവിഡ് വ്യാപനത്തിന് മുന്‍പ് ക്ലാസു കഴിഞ്ഞ് വീട്ടിലെത്തിയാല്‍ രാമേശ്വരി ആടുകൾക്കൊപ്പമാണ്. വൈകിട്ട് ഏഴുമണി വരെ ഇതുതുടരും.

A 10th class girl Proving ability in goat rearing in Alappuzha  ആടുവളർത്തലില്‍ ശ്രദ്ധേയമായി ഒരു പത്താം ക്ലാസുകാരി  ചേര്‍ത്തല സെന്‍റ് ജോസഫ്‌സ് ഹൈസ്ക്കൂള്‍  Cherthala St. Joseph's High School  Alappuzha  ആലപ്പുഴ  ആലപ്പുഴ വാര്‍ത്ത  Alappuzha news
ആലപ്പുഴയില്‍ ആടുവളർത്തലില്‍ ശ്രദ്ധേയമായി ഒരു പത്താം ക്ലാസുകാരി
author img

By

Published : Jul 20, 2021, 8:55 PM IST

ആലപ്പുഴ: പത്താംക്ലാസുകാരി ആടിനെ വളർത്തുന്നതില്‍ എന്താണ് കൗതുകം എന്ന് ചോദിക്കരുത്. കൗതുകം ആടിനെ വളർത്തുന്നതിലല്ല. പഠനത്തിനൊപ്പം ആടുവളർത്തലും ആസ്വദിക്കുന്ന ചേർത്തല പട്ടണക്കാട് പാറയിൽ രജനീഷിനെയും ഷൈമയുടെയും മകൾ രാമേശ്വരിക്ക് പറയാനുള്ളത് ജീവിതത്തില്‍ സന്തോഷം നല്‍കുന്ന കാര്യങ്ങളെ കുറിച്ചാണ്.

പത്താം വയസില്‍ തോന്നിയ കൗതുകം

പട്ടണക്കാട് സെന്‍റ് ജോസഫ്‌സ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ രാമേശ്വരിക്ക് പത്താം വയസില്‍ തോന്നിയ കൗതുകമാണ് ആടുവളർത്തല്‍. ആദ്യം ഒരു ആടുമായി തുടങ്ങി ഇപ്പോൾ പതിനഞ്ചോളം വലുതും ചെറുതുമായ ആടുകളുണ്ട്. കൊവിഡ് വ്യാപനത്തിന് മുന്‍പ് ക്ലാസു കഴിഞ്ഞ് വീട്ടിലെത്തിയാല്‍ രാമേശ്വരി ആടുകൾക്കൊപ്പമാണ്. വൈകിട്ട് ഏഴുമണി വരെ ഇതുതുടരും.

ആടുവളർത്തലില്‍ ശ്രദ്ധേയമായി ഒരു പത്താം ക്ലാസുകാരി.

പഠനം കഴിഞ്ഞുള്ള സമയവും ആടുകൾക്കൊപ്പമാണ് രാമേശ്വരി ചെലവഴിക്കുന്നത്. മകളുടെ ആഗ്രഹത്തിനൊപ്പമാണ് മാതാപിതാക്കള്‍. രാമേശ്വരി സ്കൂളിൽ പോയിരുന്ന സമയത്ത് രക്ഷിതാക്കളാണ് ആടുകളെ നോക്കുന്നതും പരിപാലിക്കുന്നതും. കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ എന്തും ആർക്കും സാധ്യമാണെന്ന് രാമേശ്വരി പറയും.

ALSO READ: പീഡന പരാതി ഒതുക്കല്‍ വിവാദം; വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.