ETV Bharat / state

ആലപ്പുഴയിൽ 99 പേർ നിരീക്ഷണത്തിൽ - ആലപ്പുഴ

ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലും, ബസ് സ്റ്റാന്‍ഡുകളിലും, പാസ്‌പോര്‍ട്ട് ഓഫീസുകളിലുമായി ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

99 people in Alappuzha under surveillance  ആലപ്പുഴയിൽ 99 പേർ നിരീക്ഷണത്തിൽ  ആലപ്പുഴ  Alappuzha
ആലപ്പുഴ
author img

By

Published : Mar 10, 2020, 8:10 PM IST

ആലപ്പുഴ : വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയ 38 പേര്‍ ഉള്‍പ്പെടെ ജില്ലയിൽ 99 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും കായംകുളം താലൂക്കാശുപത്രിയിലുമായി 20 പേര്‍ നിരീക്ഷണത്തിലുണ്ട്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലും, ബസ് സ്റ്റാന്‍ഡുകളിലും, പാസ്‌പോര്‍ട്ട് ഓഫീസുകളിലുമായി 20 ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയർന്നതോടെ പ്രതിരോധ മാര്‍ഗങ്ങളും മുന്‍കരുതലുകളും ശക്തമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പനി, ചുമ, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെട്ടാല്‍ താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെടുകയും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ദിശ - 1056, 0471- 2552056- 0477- 2239999- 0477 2251650. വൈറസ് ബാധയെ തുടർന്ന് ജില്ലയിൽ പലയിടങ്ങളിലായി ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.