ആലപ്പുഴ : ജില്ലയിൽ ഇന്ന് 44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ചു പേർ വിദേശത്തു നിന്നും അഞ്ചു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 32 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിൽ ആകെ 779 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ജില്ലയിൽ ആകെ ഇതുവരെ 552 പേരാണ് രോഗമുക്തരായത്. 49 പേരുടെ പരിശോധന ഫലം നെഗറ്റീവായി. പരിശോധന ഫലം നെഗറ്റീവ് ആയവരിൽ 7 പേർ ഐടിബിപി ഉദ്യോഗസ്ഥരാണ്.
ആലപ്പുഴയില്‍ 44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - latest covid 19
32 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.