ETV Bharat / state

17th Anniversary of Tsunami | തിര തകർത്തെറിഞ്ഞ തീരം, ദുരിതം ഒഴിയാതെ ഇന്നും കടലിന്‍റെ മക്കൾ ; സുനാമി ദുരന്തത്തിന് 17 വയസ്

17th Anniversary of 2004 Tsunami | 2004 ഡിസംബര്‍ 26, ക്രിസ്‌മസ് പിറ്റേന്ന് രാവിലെ 7.59ന് ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്ത് കടലിന് അടിത്തട്ടിലുണ്ടായ വന്‍ ഭൂകമ്പം രാക്ഷസ തിരമാലകളായി രൂപാന്തരപ്പെടുകയായിരുന്നു

17th anniversary of 2004 tsunami  സുനാമി ദുരന്തത്തിന് 17 വയസ്  സുനാമി ദുരന്തത്തിന് 17 വർഷം  2004 ഡിസംബര്‍ 26 സുനാമി  2004 December 26 tsunami disaster
17th anniversary of 2004 tsunami : തിര തകർത്തെറിഞ്ഞ തീരം, ദുരിതം ഒഴിയാതെ ഇന്നും കടലിന്‍റെ മക്കൾ; സുനാമി ദുരന്തത്തിന് 17 വയസ്
author img

By

Published : Dec 26, 2021, 6:14 PM IST

Updated : Dec 26, 2021, 7:19 PM IST

ആലപ്പുഴ : രാക്ഷസത്തിരമാലകൾ ജീവനുകള്‍ കവർന്നെടുത്തതിന്‍റെ ഓർമകൾക്ക് ഇന്ന് പതിനേഴ് വയസ്. തിരുപ്പിറവി ആഘോഷങ്ങളുടെ ആലസ്യത്തിൽ നിന്ന് മാലോകർ എഴുന്നേൽക്കുംമുമ്പായിരുന്നു മാനവരാശിയെ ഞെട്ടിച്ച ദുരന്തം ആഞ്ഞടിച്ചത്. കടലിന്‍റെ മക്കൾക്ക് ആ കറുത്ത ദിനത്തിൽ നഷ്‌ടമായത് ഉറ്റവരെയും ഒരായുസിന്‍റെ സമ്പാദ്യങ്ങളുമായിരുന്നു.

15 രാജ്യങ്ങളിലായി രണ്ടരലക്ഷത്തിലധികം ജീവനുകളാണ് സുനാമി എന്ന ദുരന്തം കവർന്നെടുത്തത്. 16000ലേറെ മനുഷ്യ ജീവനുകളാണ് രാജ്യത്തിന് നഷ്ടമായത്. കേരളത്തിലാകെ പൊലിഞ്ഞത് 236 ജീവനുകളും. ഏറ്റവും വലിയ നാശനഷ്ടമുണ്ടായത് ആലപ്പുഴ, കൊല്ലം ജില്ലകളിലാണ്. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്ററാണ് കടൽ വിഴുങ്ങിയത്.

28 മനുഷ്യജീവനുകളാണ് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയിൽ മാത്രം കടലെടുത്തത്. ആലപ്പുഴയില്‍ മാത്രം ആയിരത്തിലധികം വീടുകൾ കടലെടുത്തു. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും നഷ്‌ടമായി. തീരദേശത്തെ ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി. ഉറ്റവരെയും ഉടയവരെയും നഷ്ടമായ വേദനയിൽ വെന്തുരുകി.

2004 ഡിസംബര്‍ 26, ക്രിസ്‌മസ് പിറ്റേന്ന് രാവിലെ 7.59ന് ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്ത് കടലിന് അടിത്തട്ടിലുണ്ടായ വന്‍ ഭൂകമ്പം രാക്ഷസ തിരമാലകളായി രൂപാന്തരപ്പെടുകയായിരുന്നു. ഭൂകമ്പമാപിനിയില്‍ 9.1 രേഖപ്പെടുത്തിയ പ്രകമ്പനം പത്ത് മിനിറ്റോളം നീണ്ടു. ലോക ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്. മുപ്പത് ക്യുബിക് കിലോമീറ്റര്‍ വെള്ളം കടലില്‍ നിന്നും കരയിലേക്കെത്തി. രാക്ഷസത്തിരമാലകളായി ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ആഞ്ഞടിച്ചു.

സുനാമി ദുരന്തത്തിന് 17 വയസ്

ALSO READ: ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് മൂന്ന് മരണം ; ഒരാളുടെ നില ഗുരുതരം

ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി മൂന്നര ലക്ഷത്തിലധികം മനുഷ്യജീവനുകളാണ് ഇല്ലാതാക്കിയത്. ആൻഡമാന്‍ ദ്വീപുകള്‍ക്കും സുമാത്രക്കുമിടയിലുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സുനാമി രൂപംകൊണ്ടത്. ഭൂകമ്പമുണ്ടായി 15 മിനിറ്റ് പിന്നിടും മുമ്പ് കൂറ്റന്‍ തിരമാലകള്‍ സുമാത്രയിലെയും ആൻഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെയും തീരപ്രദേശങ്ങളെ വിഴുങ്ങിയിരുന്നു. ഭൂകമ്പമുണ്ടായി രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരങ്ങളെയും സുനാമി വിഴുങ്ങി.

ഇന്ത്യയില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയിലായിരുന്നു സുനാമി. കേട്ടുമാത്രം പരിചയമുള്ള സുനാമി ഇന്ത്യക്കും ഭീഷണിയാകുമെന്ന് കണ്ടതോടെ ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബര്‍ ഒന്ന് മുതല്‍ ഹൈദരാബാദില്‍ ആരംഭിച്ചു. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന് കീഴിലാണ് ഇന്ത്യയിലെ നിരീക്ഷണ സംവിധാനം. സമുദ്ര ഭൂകമ്പമുണ്ടായാല്‍ സ്ഥാപനം സുനാമി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ മുന്നറിയിപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നുണ്ട്.

തീരദേശമുള്ള സംസ്ഥാനങ്ങളിലെ അധികാരികൾ ഇതിന് ആവശ്യമായ പരിഗണന നല്‍കാറില്ലെന്ന പരാതി ആദ്യം ഉയർന്നിരുന്നെങ്കിലും പിന്നീട് അത് പരിഹരിച്ചു. സുനാമി വരുത്തിയ ദുരിതക്കയത്തിൽ നിന്ന് ഇനിയും കരകയറാത്ത കുടുംബങ്ങൾ നിരവധിയാണ്. നഷ്‌ടപ്പെട്ട ജീവനുകൾ ഒഴികെ ബാക്കിയെല്ലാം തിരികെ നൽകാമെന്നാണ് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ഇവിടം സന്ദർശിച്ചുകൊണ്ട് പ്രഖ്യാപിച്ചത്.

എന്നാൽ ഈ പ്രഖ്യാപനവും കടലാസിൽ ഒതുങ്ങി. വാഗ്‌ദാനങ്ങൾ പലതും വെറുംവാക്കുകൾ മാത്രമായി. പിന്നീട് സംസ്ഥാന സർക്കാരിന്‍റെ ചിലവിൽ 2006ലെ വി.എസ് സർക്കാരിന്‍റെ കാലത്ത് പ്രത്യേക പദ്ധതികൾ നടപ്പാക്കി. തീരദേശത്ത് വിവിധയിടങ്ങളിൽ സുനാമി കോളനികളും അഭയ കേന്ദ്രങ്ങളും ഉയർന്നു.

സുനാമി വിതച്ച ദുരിതം മാറും മുമ്പേ ഓഖിയും ദുരിതമായി പെയ്‌തിറങ്ങി. ഒരുനിമിഷം കൊണ്ട് സമ്പാദിച്ചതെല്ലാം കൺമുന്നിൽ കവർന്നെടുക്കപ്പെടുന്നത് കണ്ട കടലിന്‍റെ മക്കൾ ഇപ്പോഴും നമ്മുടെ തീരങ്ങളിലുണ്ട്. ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും മറക്കാന്‍ സാധിക്കാത്തവർ. തിര തകർത്തെറിഞ്ഞ ശേഷിപ്പുകൾക്ക് മുന്നിൽ സ്‌മരണാഞ്ജലികളോടെ അവര്‍ ഇന്നും വിതുമ്പുകയാണ്.

Last Updated : Dec 26, 2021, 7:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.