ETV Bharat / state

ആലപ്പുഴയിൽ മടവീഴ്‌ച; സെന്‍റ് പോൾസ് സി‌എസ്‌ഐ പള്ളി നിലം പൊത്തി - Chungam Kuruvelly Padasekharam

151 വർഷം പഴക്കമുള്ള സെന്‍റ് പോൾസ് സി‌എസ്‌ഐ പള്ളിയാണ് തകർന്നുവീണത്. പ്രദേശത്ത് മടവീഴ്‌ചയുണ്ടാകുമെന്ന് നേരത്തെ ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു.

സെന്‍റ് പോൾസ് സി‌എസ്‌ഐ പള്ളി  ആലപ്പുഴയിൽ മടവീഴ്‌ച  ആലപ്പുഴ മഴ  കുട്ടനാട്ടിൽ മടവീഴ്‌ച  ചുങ്കം കുറുവേലി  alappuzha rain  Chungam Kuruvelly Padasekharam  St. Paul's CSI church kuttanad
സെന്‍റ് പോൾസ് സി‌എസ്‌ഐ പള്ളി നിലം പൊത്തി
author img

By

Published : Aug 11, 2020, 12:58 PM IST

Updated : Aug 11, 2020, 3:11 PM IST

ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും മടവീഴ്‌ച. മടവീഴ്‌ചയില്‍ ചുങ്കം കുറുവേലിയിൽ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള സെന്‍റ് പോൾസ് സി‌എസ്‌ഐ പള്ളി തകർന്നുവീണു. രണ്ട് പാടശേഖരങ്ങൾക്കിടയിലാണ് പള്ളി സ്ഥിതി ചെയ്‌തിരുന്നത്. പള്ളിക്കകത്ത് വെള്ളം കയറുകയും തുടർന്ന് ദേവാലയം തകർന്നുവീഴുകയായിരുന്നു.

151 വർഷം പഴക്കമുള്ള സെന്‍റ് പോൾസ് സി‌എസ്‌ഐ പള്ളി തകർന്നുവീണു

151 വർഷം പഴക്കമുള്ള കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്‍റെ ഒഴുക്കും മൂലം പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഇത് താങ്ങാൻ കഴിയാതെ മടയുടെ ബണ്ടുകൾ തകർന്ന് വെള്ളം ഇരച്ചുകയറിയാണ് ഇന്ന് പുലര്‍ച്ചെ പള്ളി തകർന്നുവീണത്. പ്രദേശത്ത് മടവീഴ്‌ചയുണ്ടാകുമെന്ന് നേരത്തെ ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു. ഇതേ തുടർന്ന്, ഇവിടെ നിന്നും പ്രദേശവാസികളെ മാറ്റി.

1869ലാണ് ചാപ്പൽ സ്ഥാപിച്ചത്. പള്ളാത്തുരുത്തി സെന്‍റ് പോൾസ് പള്ളിയിൽ 30 കുടുംബങ്ങൾ ആരാധന നടത്തിയിരുന്നു. 1816ൽ റവ. തോമസ് നോർട്ടൻ സ്ഥാപിതമായ ആലപ്പുഴ സിഎസ്ഐ ക്രൈസ്റ്റ് ദേവാലയത്തിന്‍റെ ഉപസഭയാണ് പള്ളാത്തുരുത്തി സെന്‍റ് പോൾസ് സിഎസ്ഐ ദേവാലയം. മൂന്ന് മഹാപ്രളയങ്ങളിലും തകരാത്ത പള്ളി ഇത്തവണ നിലം പൊത്തി.

Last Updated : Aug 11, 2020, 3:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.