ETV Bharat / state

ആലപ്പുഴയില്‍ നിരോധനാജ്ഞ

കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ആലപ്പുഴയില്‍ നിരോധനാജ്ഞ  കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  നിരോധനാജ്ഞ പ്രഖ്യാപിച്ചു  ജില്ലാ കലക്ടര്‍ എം. അഞ്ജന  144 declared at alappuzha
ആലപ്പുഴയില്‍ നിരോധനാജ്ഞ
author img

By

Published : Mar 24, 2020, 6:01 PM IST

ആലപ്പുഴ: കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 രാത്രി 12 മണിവരെ നിരോധനാജ്ഞ നിലനില്‍ക്കും. തിങ്കളാഴ്‌ച കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കലക്ടര്‍ എം. അഞ്ജന ഉത്തരവിട്ടിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ജനങ്ങള്‍ കൂട്ടം കൂടുന്നതായും നിയന്ത്രണമില്ലാതെ യാത്ര ചെയ്യുന്നതായും ലോക്‌ ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായും ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഉത്തരവ് പ്രകാരം

  • നാലിലധികം ആളുകള്‍ ഒന്നിച്ച് കൂടാന്‍ പാടില്ല.
  • പൊതുഗതാഗതം നിര്‍ത്തലാക്കും.
  • ഓട്ടോ, ടക്‌സി മുതലായവ അടിയന്തര ആവശ്യങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തും.
  • സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണം. അവശ്യസാധനങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സികള്‍ എന്നിവക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
  • ഇരുചക്ര വാഹനമൊഴിച്ചുള്ള വാഹനങ്ങളില്‍ ഡ്രൈവറിനെ കൂടാതെ ഒരു മുതിര്‍ന്ന വ്യക്തിക്ക് മാത്രമേ സഞ്ചരിക്കാന്‍ അനുവാദം.
  • ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാം.
  • സര്‍ക്കാര്‍/സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
  • നിയമം ലംഘിച്ച് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും.
  • അവശ്യവസ്തുക്കള്‍ ലഭിക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പ്, ഗ്യാസ് വിതരണ മേഖല, കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ബേക്കറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ബേക്കറികളില്‍ ചായ, ജ്യൂസ് എന്നിവ വില്‍ക്കാന്‍ പാടില്ല.
  • കടകള്‍ രാവിലെ ഏഴ്‌ മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ മാത്രം തുറക്കും. കടകള്‍ക്ക് മുന്നില്‍ കൂട്ടംകൂടാന്‍ പാടില്ല.
  • ബാങ്ക് എ.ടി.എമ്മുകള്‍, പ്രിന്‍റ് ആന്‍റ് ഇലക്ട്രോണിക്‌സ് മീഡിയ, അവശ്യപൊതുവിതരണ ചരക്കുനീക്കം, ഭക്ഷ്യനിത്യോപയോഗ സാധനങ്ങളുടെ വിതരണം എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
  • ബാങ്കുകളുടെ പ്രവര്‍ത്തന സമയം രണ്ടു മണിവരെയായി പുനക്രമീകരിച്ചു.
  • മാര്‍ച്ച് 23-ലെ സര്‍ക്കാര്‍ ഉത്തരവില്‍ ഒഴിവാക്കിയിട്ടുള്ളവയൊഴികെ മറ്റൊരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ പാടില്ല.
  • മാര്‍ച്ച് 10ന് ശേഷം വിദേശം, അന്യസംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിനെയും ജില്ലാ ഭരണകൂടത്തേയും പൊലീസിനേയും വിവരം അറിയിക്കേണ്ടതാണ്.
  • വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിദേശം ലഭിക്കാതെ മുറിവിട്ട് പുറത്തിറങ്ങാന്‍ പാടില്ല.
  • ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.
  • ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ (തഹസീല്‍ദാര്‍മാര്‍) എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.