ETV Bharat / state

12 വർഷം; അന്വേഷണത്തില്‍ പൊലീസിന്‍റെ അനാസ്ഥ; പൊലിഞ്ഞത് മൂന്ന് ജീവനുകൾ - 12 years of ambalappuzha girls suicide

അമ്പലപ്പുഴ ഗവ. മോഡൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ മൂന്ന് പ്ലസ്‌ടു വിദ്യാർഥിനികളെ ക്ലാസ് മുറിയിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് സഹപാഠികൾ പ്രണയം നടിച്ച്, വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി കണ്ടെത്തിയത്. ഇതിന്‍റെ മനോവിഷമത്തിലാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തത് എന്നാണ് സംശയം.

അമ്പലപ്പുഴയിലെ പെൺകുട്ടികളുടെ ആത്മഹത്യ: നീതിനിഷേധത്തിന്‍റെ ഒരു വ്യാഴവട്ടക്കാലം
author img

By

Published : Nov 17, 2019, 4:09 PM IST

Updated : Nov 17, 2019, 5:49 PM IST

ആലപ്പുഴ: അമ്പലപ്പുഴയെ ഞെട്ടിച്ച മൂന്ന് പെൺകുട്ടികളുടെ ആത്മഹത്യ നടന്നിട്ട് 12 വർഷം. ഗവ. മോഡൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിനികളായ ജൂലി വർഗീസ്(17), വേണി വേണുഗോപാൽ (17), അനില ബാബു (17) എന്നിവരെ ക്ലാസ് മുറിയിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്പലപ്പുഴ പെൺകുട്ടികളുടെ ആത്മഹത്യ  അമ്പലപ്പുഴ ഗവ. മോഡൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ  12 years of ambalappuzha girls suicide
ആത്മഹത്യ ചെയ്‌ത പെണ്‍കുട്ടികൾ
പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ലോക്കൽ പൊലീസ് നിഗമനത്തിലെത്തി. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹപാഠികൾ പ്രണയം നടിച്ച്, വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി കണ്ടെത്തിയത്. ഇതിന്‍റെ മനോവിഷമത്തിലാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തത് എന്നാണ് സംശയം.
12 വർഷം; അന്വേഷണത്തില്‍ പൊലീസിന്‍റെ അനാസ്ഥ; പൊലിഞ്ഞത് മൂന്ന് ജീവനുകൾ

ആറ് പേരാണ് സംശയത്തിലുണ്ടായിരുന്നത്. ഇവരിൽ നാലുപേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കി. ഒടുവിൽ പ്രതികളെന്ന് ആരോപിച്ചു പൊലീസ് അറസ്റ്റ് ചെയ്‌ത സഹപാഠികളായ ഒന്നാം പ്രതി അമ്പലപ്പുഴ വെളിപ്പറമ്പിൽ ഷാനവാസിനെയും രണ്ടാം പ്രതി കമ്പിവളപ്പിൽ സൗഫറിനെയും ഏതാനും മാസങ്ങൾക്ക് മുമ്പ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. മെഡിക്കൽ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികൾ പലതവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. ആദ്യം അമ്പലപ്പുഴ പൊലീസും ആലപ്പുഴ ഡിവൈഎസ്‌പിയും അന്വേഷിച്ച കേസ് വിവാദമായതോടെ ക്രൈം ഡിച്ചാറ്റ്‌മെന്‍റിന് കൈമാറിയിരുന്നു

അമ്പലപ്പുഴ പെൺകുട്ടികളുടെ ആത്മഹത്യ  അമ്പലപ്പുഴ ഗവ. മോഡൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ  12 years of ambalappuzha girls suicide
കോടതി വിധിയുടെ പകര്‍പ്പ്

കൂട്ടബലാത്സംഗം, ആത്മഹത്യാപ്രേരണ, വിവാഹ വാഗ്‌ദാനം നൽകി കബളിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികളുടെ മേൽ ആരോപിച്ചിരുന്നത്. എന്നാല്‍ ആവശ്യമായ തെളിവുകൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ല. പീഡനരംഗം ചിത്രീകരിച്ചുവെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ കണ്ടെത്താനും പൊലീസിന് സാധിച്ചിട്ടില്ല. വിദ്യാർഥിനികളുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിനെ സംബന്ധിച്ചും തർക്കം നിലനിൽക്കുന്നുണ്ട്. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലെ വീഴ്‌ചകളാണ് പ്രതികൾക്ക് തുണയായതെന്നാണ് വിലയിരുത്തൽ.

കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. കല്ലേലി ശങ്കരൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾ ആരാണെന്ന് കേരളത്തിന്‍റെ നിയമ സംവിധാനത്തിന് കണ്ടെത്താൻ സാധിക്കാത്ത ഏറെ പരിഹാസ്യമായ സാഹചര്യമാണ് അമ്പലപ്പുഴയിൽ ഉണ്ടായതെന്നും പ്രതികളെ സംരക്ഷിക്കാൻ അധികാരത്തിലിരിക്കുന്നവർ ശ്രമിക്കുന്നുവെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.കെ.സോമൻ ആരോപിച്ചു.

Intro:

Body:അമ്പലപ്പുഴയിലെ പെൺകുട്ടികളുടെ ആത്മഹത്യ : നീതിനിഷേധത്തിന്റെ വ്യാഴവട്ടക്കാലം

ആലപ്പുഴ : അമ്പലപ്പുഴ ഗവ. മോഡൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനികളായ മൂന്ന് പെൺകുട്ടികൾ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് 12 വർഷം. കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച് ദാരുണ സംഭവം നടന്നിട്ട് 12 വർഷത്തിനിപ്പുറവും അതിന് കാരണക്കാരായവർ ഇന്നും സമൂഹത്തിൽ സ്വച്ഛന്ദം വിഹരിക്കുന്നു. അമ്പലപ്പുഴ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളായിരുന്ന ജൂലി വർഗീസ്(17), വേണി വേണുഗോപാൽ(17), കഞ്ഞിപ്പാടം ആശാഭവനിൽ അനില ബാബു (17) എന്നിവരെ ക്ലാസ് മുറിയിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി 9:00 ആയപ്പോൾ വിദ്യാർഥികൾ വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ സ്കൂൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റുമോർട്ടത്തിനും പ്രാഥമിക അന്വേഷണത്തിനും ശേഷം ഇവരുടെ ആത്മഹത്യ പ്രണയനൈരാശ്യം കാരണമായിരുന്നു എന്ന് ലോക്കൽ പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് പ്രണയം അഭിനയിച്ച് വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു സഹപാഠികളെന്ന് പോലീസ് കണ്ടെത്തിയത്. ആറ് സഹപാഠികളെയാണ് പോലീസിന് സംശയം ഉണ്ടായിരുന്നത്. ഇവരിൽ നാലുപേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഒടുവിൽ പ്രതികളെന്ന് ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്തത സഹപാഠികളായ ഒന്നാം പ്രതി അമ്പലപ്പുഴ വെളിപ്പറമ്പിൽ ഷാനവാസിനെയും രണ്ടാം പ്രതി കമ്പിവളപ്പിൽ സൗഫറിനെയും ഏതാനും മാസങ്ങൾക്ക് മുമ്പ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.

വിദ്യാർഥികളുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് അന്വേഷണത്തിൽ വ്യക്തമായി. മെഡിക്കൽ പരിശോധനയിൽ മരണം സംഭവിച്ചതിന് ഏഴു ദിവസത്തിനും വർഷത്തിനുമിടയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികൾ പലതവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആദ്യം അമ്പലപ്പുഴ പോലീസും ആലപുഴ ഡിവൈഎസ്പിയും കേസ് അന്വേഷിച്ചു. ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയ തുടർന്ന് കേസ് ക്രൈം ഡിച്ചാറ്റ്മെന്റിനും കൈമാറി. പിന്നീട് കേസിന്റെ അന്വേഷണ ചുമതല വഹിച്ചിരുന്ന കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജഗോപാലലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് അഡ്വ. കല്ലേലി ശങ്കരൻക്കുട്ടിയെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. കുറ്റപത്രത്തിനെതിരെ പ്രതിഭാഗം തടസ്സ ഹർജി നൽകിയെങ്കിലും കേസിലെ പ്രധാന സാക്ഷികളായ അന്വേഷണ ഉദ്യോഗസ്ഥർ യഥാസമയം കോടതി ഹാജരാകുന്നതിൽ വീഴ്ച്ച വരുത്തിയതായിരുന്നു നടപടികൾ വർഷങ്ങൾ വൈകാൻ കാരണമായത്. തുടർന്ന് ഈ വർഷം ജനുവരി 31നാണ് കേസിൽ അന്തിമവിധി ഉണ്ടായത്. കൂട്ടബലാൽസംഗം ആത്മഹത്യാപ്രേരണ വിവാഹ വാഗ്ദാനം നൽകി കബളിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികളുടെ മേൽ ആരോപിച്ചിരുന്നത്. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം അഭിഭാഷകരായ എസ് അജയകുമാറും ഡി സുനിൽകുമാറും പറഞ്ഞു. മരിച്ച പെൺകുട്ടികളുടെ ആത്മഹത്യാക്കുറിപ്പിൽ പ്രതികളുടെ പേര് പരാമർശിച്ചില്ലെന്നും സംഭവം ദിവസങ്ങളിലെ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പ്രതികൾ പെൺകുട്ടികൾക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടി.

കേസുമായി ബന്ധപ്പെട്ട വിധിപ്പകർപ്പ് ഉൾപ്പെടെയുള്ള രേഖകൾ എറണാകുളം അത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഓഫീസിൽ എത്തിച്ചിട്ടുണ്ടെന്നും കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. കല്ലേലി ശങ്കരൻകുട്ടി വ്യക്തമാക്കി. കേസ് 17 മാസത്തോളം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നടന്നു. കേസിൽ 71 സാക്ഷികളെയാണ് വിസ്തരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്കൽ പോലീസ് നടത്തിയ അന്വേഷണത്തിലെ വീഴ്ചകളാണ് പ്രതികൾക്ക് തുണയായതെന്നാണ് വിലയിരുത്തൽ. തെളിവുകൾ പലതും ശേഖരിക്കാൻ പോലീസിന് കഴിഞ്ഞില്ല. പീഡനരംഗം ചിത്രീകരിച്ചുയെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഇതിന് പുറമെ വിദ്യാർത്ഥിനികളുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിനെ സംബന്ധിച്ചും തർക്കം നിലനിൽക്കുന്നുണ്ട്.

2008 നവംബർ 6, 7 തീയതികളിൽ ആലപ്പുഴ ബീച്ചിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ ഇരു പ്രതികളും ചേർന്ന് വിദ്യാർഥിനികളെ കൂട്ടബലാൽസംഗം ചെയ്തു ചെയ്തെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ബലാത്സംഗങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും ഇതുവെച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് കുട്ടികളുടെ ആത്മഹത്യയെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്ത കേസ് വാളയാർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചചെയ്യണമെന്നും ആത്മഹത്യ പുനരന്വേഷണത്തിന് വിധേയമാക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. പ്രതികൾ ആരാണെന്ന് കേരളത്തിന്റെ നിയമ സംവിധാനത്തിന് കണ്ടെത്താൻ സാധിക്കാത്ത ഏറെ പരിഹാസ്യമായ സാഹചര്യമാണ് അമ്പലപ്പുഴയിൽ ഉണ്ടായതെന്നും പ്രതികളെ സംരക്ഷിക്കാൻ അധികാരത്തിലിരിക്കുന്നവർ ശ്രമിക്കുന്നുവെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ സോമൻ ആരോപിച്ചു. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടു, അതുകൊണ്ട് പ്രതികൾക്ക് ശിക്ഷയില്ല എന്നാണ് കോടതി വിധി പ്രഖ്യാപിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനിയോരാൾക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാവരുത് എന്നും അതിനു വേണ്ടി കൂടിയാണ് തങ്ങളുടെ ഈ നിയമപോരാട്ടമെന്നും വിദ്യാർത്ഥിനികളുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ പരസ്യപ്രതികരണത്തിന് അവർ തയ്യാറായില്ല. കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്ന മൂന്ന് കുന്നുകളെ നഷ്ടപ്പെട്ട വേദനയിലും അവർക്ക് ലഭിക്കാതെപോയ നീതിയെക്കുറിച്ചോർത്തും നീറി ദിവസങ്ങൾ തള്ളിനീക്കുകയാണ് ആ കുടുംബങ്ങൾ.

ബൈറ്റ് :
അഡ്വ. കല്ലേലി ശങ്കരൻക്കുട്ടി, കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ,

വെള്ള ഷർട്ട് - അഡ്വ. കെ സോമൻ, ബിജെപി ജില്ലാ പ്രസിഡന്റ്

Conclusion:
Last Updated : Nov 17, 2019, 5:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.