ETV Bharat / state

ആലപ്പുഴയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം 88 - കൊവിഡ്

ജില്ലയിൽ ഇന്ന് രണ്ട് പേർ രോഗമുക്തി നേടി. മൈസൂരിൽ നിന്നും എത്തിയ ചേർത്തല സ്വദേശിയും ദുബായിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശിയുമാണ് രോഗ മുക്തി നേടിയത്

ആലപ്പുഴ  രോഗമുക്തി  മൈസൂര്‍  Alappuzha  covid case  patients  കൊവിഡ്  കൊവിഡ് രോഗികള്‍
ആലപ്പുഴയില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം 88
author img

By

Published : Jun 9, 2020, 11:11 PM IST

ആലപ്പുഴ: ജില്ലയിൽ ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 10 പേർ വിദേശത്തു നിന്നും ഒരാൾ മുംബൈയിൽ നിന്നും എത്തിയതാണ്. ദുബായിൽ നിന്നും മെയ് 30ന് കൊച്ചിയിൽ എത്തി തുടർന്ന് കൊവിഡ് കെയർ സെന്‍ററില്‍ നിരീക്ഷണത്തിൽ ആയിരുന്ന പട്ടണക്കാട് സ്വദേശിയായ യുവാവ്, ദുബായിൽ നിന്നും ജൂൺ നാലിന് കൊച്ചിയിൽ എത്തി തുടർന്ന് കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചമ്പക്കുളം സ്വദേശിയായ യുവാവ്, അബുദാബിയിൽ നിന്നും മെയ് 31ന് തിരുവനന്തപുരത്ത് എത്തി തുടർന്ന് കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന കുമാരപുരം സ്വദേശികളായ 64, 58 വയസുള്ള ദമ്പതികൾ എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇവരെ കൂടാതെ കുവൈറ്റിൽ നിന്നും മെയ് 26ന് കൊച്ചിയിൽ എത്തി തുടർന്ന് കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചമ്പക്കുളം സ്വദേശിനിയായ യുവതി, അബുദാബിയിൽ നിന്നും മെയ് 18ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 76 വയസുള്ള ബുധനൂർ സ്വദേശിനി, മുംബൈയിൽ നിന്നും മെയ് 24ന് സ്വകാര്യ വാഹനത്തിൽ എത്തി കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെങ്ങന്നൂർ സ്വദേശിയായ യുവാവ്, അബുദാബിയിൽ നിന്നും മെയ് 28ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ഗർഭിണിയായ പുലിയൂർ സ്വദേശിനി, റഷ്യയിൽ നിന്നും ജൂൺ ഒന്നിന് കണ്ണൂർ എത്തി തുടർന്ന് ജില്ലയിൽ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിൽ ആയിരുന്ന കായംകുളം സ്വദേശിനിയായ യുവതിക്കും കൃഷ്ണപുരം സ്വദേശിനിയായ യുവതിക്കുമാണ് ഇന്ന് കൊവിഡ് 19 വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരെ എല്ലാം വണ്ടാനം മെഡിക്കൽ കൊളജ് ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

ഇതിന് പുറമെ അബുദാബിയിൽ നിന്നും ജൂൺ മൂന്നിന് തിരുവനന്തപുരത്ത് എത്തി തുടർന്ന് കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന ഓച്ചിറ സ്വദേശിനിയായ യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് രണ്ട് പേർ രോഗമുക്തി നേടി. മൈസൂരിൽ നിന്നും എത്തിയ ചേർത്തല സ്വദേശിയും ദുബായിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശിയുമാണ് രോഗ മുക്തി നേടിയത്. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 88 ആയി. ആകെ രോഗ വിമുക്തരായവരുടെ എണ്ണം ജില്ലയിൽ 17 ആണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.