ബാഴ്‌സലോണ: സ്പാനിഷ് ലാലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണക്ക് സമനില കുരുക്ക്. ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായ സെവില്ലക്കെതിരായ മത്സരത്തില്‍ ബാഴ്‌സലോണ ഗോള്‍രഹിത സമനില വഴങ്ങി. ഇതോടെ ജൂണ്‍ 22ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ജയിച്ചാല്‍ റയല്‍ മാഡ്രിഡിന് ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണക്ക് ഒപ്പമെത്താന്‍ സാധിക്കും. നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റയലിന് 62 പോയിന്‍റും ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സക്ക് 65 പോയിന്‍റുമാണുള്ളത്. റയല്‍ സോസിഡാസാണ് ലീഗിലെ അടുത്ത മത്സരത്തില്‍ റയല്‍ മാഡ്രിഡിന്‍റെ എതിരാളികള്‍. ലീഗില്‍ വരാനിരിക്കുന്ന ഓരോ മത്സരങ്ങളും കലാശപ്പോരുകളാണെന്ന് നേരത്തെ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദന്‍ സിദാന്‍ പറഞ്ഞിരുന്നു. അതേസമയം ബാഴ്‌സലോണ ജൂണ്‍ 24-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ അത്‌ലറ്റിക്ക് ക്ലബിനെ നേരിടും. റയല്‍ മാഡ്രിഡിന് ഒമ്പതും ബാഴ്‌സലോണക്ക് എട്ടും മത്സരങ്ങളാണ് ശേഷിക്കുന്നത്.
ലാലിഗ; ബാഴ്‌സലോണക്ക് സമനില കുരുക്ക് - ലാലിഗ വാര്‍ത്ത
സ്പാനിഷ് ലാലിഗയില്‍ സെവില്ലക്കെതിരായ മത്സരത്തില്‍ ഗോള്‍രഹിത സമനില വഴങ്ങി നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ