ETV Bharat / sports

ഷുമാക്കറിന്‍റെ റെക്കോഡ് തകര്‍ക്കാന്‍ ഹാമില്‍ട്ടണ്‍ ട്രാക്കിലേക്ക് - ഹാമില്‍ട്ടണ്‍ വാര്‍ത്ത

2020 സീസണിലെ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരങ്ങള്‍ക്ക് ജൂലായ് അഞ്ചിന് ഓസ്ട്രിയയിലെ റഡ്ബുള്‍ സര്‍ക്യൂട്ടില്‍ തുടക്കമാകും.

hamilton news schumacher news ഹാമില്‍ട്ടണ്‍ വാര്‍ത്ത ഷുമാക്കര്‍ വാര്‍ത്ത
ഹാമില്‍ട്ടണ്‍
author img

By

Published : Jun 29, 2020, 9:49 PM IST

സ്പില്‍സ്ബര്‍ഗ്: ഫോര്‍മുല വണ്‍ റേസിങ്ങ് ട്രാക്കിലെ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റെ റെക്കോഡ് തകര്‍ക്കാന്‍ ഒരുങ്ങി ലൂയിസ് ഹാമില്‍ട്ടണ്‍. ഷുമാക്കറിന്‍റെ റെക്കോഡായ ഏഴ് ലോക കിരീടങ്ങളെന്ന റെക്കോഡ് തിരുത്താനാകും ഇത്തവണ ഹാമില്‍ട്ടണിന്‍റെ ശ്രമം. ഫോര്‍മുല വണ്ണിന്‍റെ ചരിത്രത്തിലെ ഏറ്റവും വിഷമം പിടിച്ച സീസണായിരുന്നു ഇതെന്നാണ് ഹാമില്‍ട്ടണ്‍ നേരത്തെ പ്രതികരിച്ചത്. സീസണില്‍ വിജയം കൊയ്യാൻ ആവുന്നതെല്ലാം ടീം എന്ന നിലയില്‍ തങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ചാമ്പ്യനായ ഹാമില്‍ട്ടണ്‍ ഇതിനകം ആറ് തവണ ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്ണിലെ ലോക കിരീടം സ്വന്തമാക്കിയിട്ടുണ്ട്. കൊവിഡ് 19നെ അതിജീവിച്ച് റേസിങ് ട്രാക്കിനെ തീപ്പിടിപ്പിക്കുന്ന ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരങ്ങളുടെ 2020 സീസണിന് ഓസ്ട്രിയയിലെ റഡ്ബുള്‍ സര്‍ക്യൂട്ടിലാകും തുടക്കമാവുക. ജൂലായ് അഞ്ചിനാണ് സീസണിലെ ആദ്യ റേസ് നടക്കുക. സാധാരണ ഗതിയില്‍ സീസണിലെ 11 ഗ്രാന്‍ഡ് പ്രീ മത്സരമായിരുന്നു ഇവിടെ അരങ്ങേറേണ്ടിയിരുന്നത്. ജൂലായ് 12-ന് സീസണിലെ അടുത്ത റേസും ഈ സര്‍ക്യൂട്ടില്‍ തന്നെ നടക്കും. സീസണില്‍ 13 ഗ്രാന്‍ഡ് പ്രീ മത്സരങ്ങളെ ഇതേവരെ സ്ഥിരീകരിച്ചിരിച്ചിട്ടുള്ളൂ. ശേഷിക്കുന്നവ കൊവിഡ് 19 പശ്ചാത്തലത്തില്‍ ഉപേക്ഷിക്കുകയോ മാറ്റവെക്കുകയോ ചെയ്തിരിക്കുകയാണ്. കൊവിഡ് 19 വ്യാപനം തടയാൻ നിരവധി നിയമങ്ങളാണ് റേസിന്‍റെ ഭാഗമായി നടപ്പാക്കുക. നാല് തവണ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ സെബാസ്റ്റ്യന്‍ വെറ്റലിന്‍റെ വിടവാങ്ങല്‍ സീസണ്‍ കൂടിയാകും 2020.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.