അമ്രോഹ: ഇന്ത്യയുടെ കായിക ചരിത്രത്തില്‍ എന്നും ഓർത്തുവെയ്ക്കാവുന്ന ഒന്നാണ് ടോക്കിയോ ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ ഇനത്തിൽ നീരജ് ചോപ്ര നേടിയ സ്വർണം. അത്‌ലറ്റ്‌ക്‌സിലെ ആദ്യ ഇന്ത്യൻ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് രാജ്യത്തിന്‍റെ നാനാ ഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്.
താരത്തിന് വേറിട്ട രീതിയിൽ ആദരവ് പ്രകടിപ്പിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ അമ്രോഹ സ്വദേശിയായ ഒരു കലാകാരൻ. കൽക്കരി ഉപയോഗിച്ച് നീരജിന്‍റെ ആറടി ഉയരമുള്ള ഛായാചിത്രം വരച്ചുകൊണ്ടാണ് സൊഹൈബ് ഖാൻ വ്യത്യസ്‌തമായ രീതിയിൽ താരത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
ടോക്കിയോയില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് സുവര്‍ണ ചരിത്രം കുറിച്ചത്. ഇതോടെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വ നേട്ടവും നീരജ് സ്വന്തമാക്കി. 2008ല്‍ ബീജിങ്ങില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടം കൂടിയാണിത്.
ALSO READ:ചരിത്രമെഴുതി നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ ഇന്ത്യക്ക് സ്വർണം