ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സ് വനിത ഹോക്കിയിൽ വെങ്കലമെഡൽ പോരാട്ടത്തിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ടീമിനെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. നേരത്തെ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിനേയും മോദി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു.
-
After the Bronze Medal match, Hon'ble Prime Minister Shri @narendramodi Ji spoke to the Indian Women's Hockey Team.
— Hockey India (@TheHockeyIndia) August 6, 2021 " class="align-text-top noRightClick twitterSection" data="
Thank you for your encouragement. 🙏#HaiTayyar #IndiaKaGame #Tokyo2020 #TeamIndia #TokyoTogether #StrongerTogether #HockeyInvites #WeAreTeamIndia #Hockey pic.twitter.com/UY5w7xGmHi
">After the Bronze Medal match, Hon'ble Prime Minister Shri @narendramodi Ji spoke to the Indian Women's Hockey Team.
— Hockey India (@TheHockeyIndia) August 6, 2021
Thank you for your encouragement. 🙏#HaiTayyar #IndiaKaGame #Tokyo2020 #TeamIndia #TokyoTogether #StrongerTogether #HockeyInvites #WeAreTeamIndia #Hockey pic.twitter.com/UY5w7xGmHiAfter the Bronze Medal match, Hon'ble Prime Minister Shri @narendramodi Ji spoke to the Indian Women's Hockey Team.
— Hockey India (@TheHockeyIndia) August 6, 2021
Thank you for your encouragement. 🙏#HaiTayyar #IndiaKaGame #Tokyo2020 #TeamIndia #TokyoTogether #StrongerTogether #HockeyInvites #WeAreTeamIndia #Hockey pic.twitter.com/UY5w7xGmHi
'നിങ്ങളുടെ കഠിനാധ്വാനം രാജ്യത്തെ കോടിക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമായി മാറി. രാജ്യം നിങ്ങളിൽ അഭിമാനിക്കുന്നു. കാലാകാലങ്ങളായി വിസ്മൃതിയിലായിരുന്ന ഇന്ത്യൻ ഹോക്കി ടീം നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ വീണ്ടും പുനർജനിച്ചിരിക്കുന്നു', മോദി ഫോണിലൂടെ താരങ്ങളോട് പറഞ്ഞു.
'നിങ്ങൾ എല്ലാവരും നന്നായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ 6-7 വർഷങ്ങളായി നിങ്ങൾ എല്ലാവരും കഠിനാധ്വാനം ചെയ്തു. കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ എല്ലാം ഉപേക്ഷിച്ചു. മുഴുവൻ ടീമിനെയും പരിശീലകനെയും ഞാൻ അഭിനന്ദിക്കുന്നു. ദയവായി നിരാശപ്പെടരുത്', മോദി കൂട്ടിച്ചേർത്തു.
മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റ നവനീത് കൗറിനെയും പ്രധാനമന്ത്രി പ്രത്യേകം അന്വേഷിച്ചു. കൂടാതെ മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച വന്ദന കതാരിയയേയും സലീമ ടെറ്റെയേയും മോദി അഭിനന്ദിച്ചു. തുടർന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍ പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു.
ALSO READ: ശരിക്കും ചക്‌ദേ ഇന്ത്യ, തോല്‍വിയിലും അഭിമാനത്തോടെ വനിത ഹോക്കി ടീം
വെള്ളിയാഴ്ച്ച നടന്ന വെങ്കല മെഡല്‍ മത്സരത്തില്‍ ബ്രിട്ടനോട് 4-3നാണ് ഇന്ത്യന്‍ വനിതകള്‍ പൊരുതിത്തോറ്റത്. ഒളിമ്പിക്‌സിലെ ഇന്ത്യൻ വനിത ഹോക്കി ടീമിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ടോക്കിയോയിൽ കണ്ടത്. 1980 ലെ മോസ്കോ ഒളിമ്പിക്‌സിൽ ആറാമത് എത്തിയതാണ് ഇതിനു മുമ്പുള്ള മികച്ച പ്രകടനം.