ETV Bharat / sports

പാരാലിമ്പിക്‌സ് : ബാഡ്‌മിന്‍റണിൽ സുഹാസ് യതിരാജിന് വെള്ളി - പാരാലിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍

ഫൈനലിൽ ഫ്രാൻസിന്‍റെ ലൂക്കാസ് മസുറിനോട് 2-1 കീഴടങ്ങിയതോടെയാണ് സുഹാസിന് വെള്ളി ലഭിച്ചത്

TOKYO PARALYMPICS  പാരാലിമ്പിക്‌സ്  സുഹാസ് യതിരാജ്  പ്രമോദ് ഭഗത്  സുഹാസിന് വെള്ളി  ബാഡ്‌മിന്‍റണ്‍  പാരാലിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍  സുഹാസ് യതിരാജ് ഐ.എ.എസ്
പാരാലിമ്പിക്‌സ് : ബാഡ്‌മിന്‍റണിൽ സുഹാസ് യതിരാജിന് വെള്ളി
author img

By

Published : Sep 5, 2021, 10:03 AM IST

ടോക്കിയോ : പാരാലിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ ഇന്ത്യൻ താരം സുഹാസ് യതിരാജിന് വെള്ളി. പുരുഷൻമാരുടെ എസ്.എൽ 4 വിഭാഗത്തിലാണ് താരം വെള്ളി സ്വന്തമാക്കിയത്. ഫൈനലിൽ ഫ്രാൻസിന്‍റെ ടോപ്പ് സീഡ് താരം ലൂക്കാസ് മസുറിനോട് കീഴടങ്ങിയതിനാലാണ് സുഹാസിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. സ്കോർ 21-15, 17-21, 15-21.

മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു സുഹാസ് തോൽവി വിഴങ്ങിയത്. ആദ്യ സെറ്റ് സ്വന്തമാക്കിയെങ്കിലും അടുത്ത രണ്ട് സെറ്റുകൾ തിരിച്ച് പിടിച്ച് ലൂക്കാസ് സ്വർണം നേടുകയായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥനായ സുഹാസ് നോയ്‌ഡ ജില്ല മജിസ്‌ട്രേറ്റാണ്. പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടിയാണ് സുഹാസ്.

  • A fantastic confluence of service and sports! @dmgbnagar Suhas Yathiraj has captured the imagination of our entire nation thanks to his exceptional sporting performance. Congratulations to him on winning the Silver medal in Badminton. Best wishes to him for his future endeavours. pic.twitter.com/bFM9707VhZ

    — Narendra Modi (@narendramodi) September 5, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ: പാരാലിമ്പിക്‌സിന് ഇന്ന് സമാപനം ; അവാനി ലേഖാര ഇന്ത്യൻ പതാകയേന്തും

നേരത്തെ പുരുഷ സിംഗിൾസില്‍ എസ്എല്‍ 3 വിഭാഗം ബാഡ്‌മിന്‍റണിൽ ഇന്ത്യൻ താരം പ്രമോദ് ഭഗത് സ്വർണം നേടിയിരുന്നു. 45 മിനിട്ട് നീണ്ട ഫൈനലില്‍ ബ്രിട്ടീഷ് താരം ഡാനിയേല ബെതലിനെ 21-14, 21-17 സ്കോറിന് പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരമായ പ്രമോദ് സ്വർണം നേടിയത്.

അതേസമയം പാരാലിമ്പിക്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മെഡല്‍ വേട്ടയായിരുന്നു ഇത്തവണ ഇന്ത്യയുടേത്. നാല് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവുമുൾപ്പെടെ 18 മെഡലുകളാണ് ഇന്ത്യ ഇതുവരെ വാരിക്കൂട്ടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.