ETV Bharat / sports

പാരാലിമ്പിക്‌സ് : ടേബിള്‍ ടെന്നീസിൽ ഭവിനബെൻ പട്ടേല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

ബ്രസീലിന്‍റെ ജോയ്‌സ് ഡി ഒലിവിയേരയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഭവിന ക്വാർട്ടറിൽ പ്രവേശിച്ചത്

Joyce de Oliveira  Bhavina Patel  Bhavina Patel storms into quarters  Tokyo Paralympics  പാരാലിമ്പിക്‌സ്  ഭവിനബെൻ പട്ടേല്‍  ടേബിള്‍ ടെന്നീസ്  Tokyo Paralympics India  Tokyo Paralympics update
പാരാലിമ്പിക്‌സ് : ടേബിള്‍ ടെന്നീസിൽ ഭവിനബെൻ പട്ടേല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
author img

By

Published : Aug 27, 2021, 3:34 PM IST

ടോക്കിയോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം ഭവിനബെൻ പട്ടേല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബ്രസീലിന്‍റെ ജോയ്‌സ് ഡി ഒലിവിയേരയെ തകര്‍ത്താണ് താരം അവസാന എട്ടിലേക്ക് പ്രവേശനം നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഭവിനയുടെ വിജയം. സ്‌കോര്‍: 12-10, 13-11, 11-6.

ആദ്യ സെറ്റില്‍ പിന്നില്‍ നിന്ന ഭവിന പിന്നീട് അവിശ്വസനീയമായി തിരിച്ചുവന്ന് സെറ്റ് സ്വന്തമാക്കുകയായിരുന്നു. ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം നിന്ന രണ്ടാം സെറ്റിലും അവസാന സമയത്ത് കുതിച്ചുകയറിയാണ് ഭവിന സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റില്‍ ബ്രസീല്‍ താരത്തിനെ ഒന്നു പൊരുതാന്‍ അനുവധിക്കാതെ ഏകപക്ഷീയമായ മുന്നേറ്റം നടത്തി സെറ്റും മത്സരവും ഭവിന പിടിച്ചെടുക്കുകയായിരുന്നു.

ALSO READ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സിറ്റിയിലേക്ക് ? ; ധാരണയായതായി റിപ്പോര്‍ട്ട്

നേരത്തെ ബ്രിട്ടന്‍റെ ലോക ഒമ്പതാം നമ്പര്‍ താരം മീഗന്‍ ഷാക്ക്‌ലെറ്റോണിനെ കീഴടക്കിയാണ് താരം പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടിയത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഭവിനയുടെ വിജയം. ടേബിള്‍ ടെന്നീസിൽ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് ഭവിന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.