ടോക്കിയോ : ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യക്ക് വിജയത്തുടക്കം. പുരുഷ വിഭാഗം 57 കിലോഗ്രാമിൽ ഇന്ത്യയുടെ രവികുമാർ ദഹിയ കൊളംബിയയുടെ എഡ്വാർഡോ ടിഗ്രെറോസിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു.
-
India’s #RaviDahiya makes a winning start to his Olympics campaign as he beats Urbano Tigreros of Colombia 13-2 by technical superiority in the pre-quarterfinal to qualify for the next round.
— SAIMedia (@Media_SAI) August 4, 2021 " class="align-text-top noRightClick twitterSection" data="
Stay tuned for more updates. #Cheer4India pic.twitter.com/tWdsuJCBjc
">India’s #RaviDahiya makes a winning start to his Olympics campaign as he beats Urbano Tigreros of Colombia 13-2 by technical superiority in the pre-quarterfinal to qualify for the next round.
— SAIMedia (@Media_SAI) August 4, 2021
Stay tuned for more updates. #Cheer4India pic.twitter.com/tWdsuJCBjcIndia’s #RaviDahiya makes a winning start to his Olympics campaign as he beats Urbano Tigreros of Colombia 13-2 by technical superiority in the pre-quarterfinal to qualify for the next round.
— SAIMedia (@Media_SAI) August 4, 2021
Stay tuned for more updates. #Cheer4India pic.twitter.com/tWdsuJCBjc
രണ്ട് തവണ ഏഷ്യൻ ചാമ്പ്യനായ ദഹിയ 13-2 എന്ന സ്കോറിന് അനായാസമായണ് വിജയിച്ചത്. ദഹിയ പൂർണമായും ആധിപത്യം പുലർത്തിയ മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും കൊളംബിയൻ താരത്തെ മുന്നേറാൻ അനുവദിച്ചില്ല.
ALSO READ: ആദ്യ ശ്രമത്തിൽ തന്നെ 86.65 മീറ്റർ ; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ
ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ ഏറ്റവും വലിയ മെഡൽ പ്രതീക്ഷകളിലൊന്നാണ് രവികുമാർ ദഹിയ. വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ അൻഷു മാലികും, പുരുഷന്മാരുടെ 86 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ദീപക് പുനിയയും ഇന്ത്യക്കായി ഇന്ന് മത്സരിക്കാനിറങ്ങുന്നുണ്ട്.