ടോക്കിയോ: ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന പഞ്ചാബ് സ്വദേശികളായ ഹോക്കി താരങ്ങൾക്ക് വമ്പൻ സമ്മാനങ്ങളുമായി പഞ്ചാബ് സർക്കാർ. ഇന്ത്യൻ ടീം ഹോക്കിയിൽ സ്വർണം നേടുകയാണെങ്കിൽ ടീമിൽ കളിക്കുന്ന പഞ്ചാബ് സ്വദേശികളായ താരങ്ങൾക്ക് 2.25 കോടി രൂപ പാരിതോഷികം നൽകുമെന്ന് പഞ്ചാബ് കായിക മന്ത്രി റാണ ഗുർമീത് സിങ് സോധി അറിയിച്ചു.
പഞ്ചാബിൽ നിന്നുള്ള ഹോക്കി താരങ്ങൾ ഒളിമ്പിക്‌സിൽ മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. അവരുടെ പ്രകടനത്തെ അഭിനന്ദിക്കുന്നു. ഇന്ത്യ മൂന്ന് മുതൽ നാല് മെഡൽ വരെ ഈ ഒളിമ്പിക്‌സിൽ നേടുമെന്നാണ് പ്രതീക്ഷ, സോധി പറഞ്ഞു. നേരത്തെ ഹോക്കിയിൽ സ്വർണ മെഡൽ നേടിയാൽ ഇന്ത്യൻ ടീമിന് 2.25 കോടി നൽകുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചിരുന്നു.
ALSO READ: ഒളിമ്പിക്‌സ് ഹോക്കി; ജപ്പാനെ തകർത്തെറിഞ്ഞ് ഇന്ത്യ
അതേസമയം പുരുഷ ഹോക്കിയിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ 2-ാം സ്ഥാനത്താണ് ഇന്ത്യൻ ടീമിന്‍റെ സ്ഥാനം. എന്നാൽ വനിതാ ഹോക്കി ടിം നിരാശാജനകമായ പ്രകടനമാണ് ഒളിമ്പിക്‌സിൽ കാഴ്‌ചവെക്കുന്നത്.