ETV Bharat / sports

ചരിത്രമെഴുതി​ നീരജ്​ ചോപ്ര; ജാവലിൻ ത്രോയിൽ ഇന്ത്യക്ക്​ സ്വർണം - neeraj chopra

olympics  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് 2020  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ 2020 വാർത്തകൾ  neeraj chopra  നീരജ് ചോപ്ര
''പൊന്നാണ് നീരജ്''; ടോക്കിയോയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ ചരിത്രം
author img

By

Published : Aug 7, 2021, 5:41 PM IST

Updated : Aug 7, 2021, 7:22 PM IST

17:03 August 07

ഒളിമ്പിക് അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം.

ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി നവനീത് കൗർ റാണ എംപി.

ടോക്കിയോ: ഒളിമ്പിക്സില്‍ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ടോക്കിയോയില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് സുവര്‍ണ ചരിത്രം കുറിച്ചത്. ഇതോടെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വ നേട്ടവും നീരജ് സ്വന്തമാക്കി. 

2008ല്‍ ബീജിങ്ങില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടം കൂടിയാണിത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തിലാണ് 87.58 മീറ്ററിലേക്ക് ജാവലിന്‍ പായിച്ചത്. മൂന്നാം ശ്രമത്തില്‍ 76.79 മീറ്റര്‍ എറിഞ്ഞ താരത്തിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായി.

also read: ഒളിമ്പിക് ഗുസ്തിയില്‍ ബജ്‌റംഗ് പുനിയക്ക് വെങ്കലത്തിളക്കം

ചെക്ക് താരങ്ങളായ  യാകൂബ് വാഡ്‌ലെയ് (86.67 മീറ്റര്‍) വെള്ളിയും, വിറ്റെസ്‌ലാവ് വെസ്ലി (85.44 മീറ്റര്‍) വെങ്കലവും നേടി. ലോകചാമ്പ്യനായ ജര്‍മനിയുടെ ജോഹന്നെസ് വെറ്റെറെയുള്‍പ്പെടെ പിന്തള്ളിയാണ് താരത്തിന്‍റെ നേട്ടം. നീരജിന് വെല്ലുവിളിയാവുമെന്ന് കരുതിയ ജോഹന്നെസിന് അവസാന മൂന്ന് ശ്രമങ്ങളിലേക്ക് യോഗ്യത നേടാനായില്ല.

Last Updated : Aug 7, 2021, 7:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.