ടോക്കിയോ: ഒളിമ്പിക്സിൽ വനിതകളുടെ ഗോൾഫ് മത്സരത്തിന്‍റെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ അതിഥി അശോക് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഡെന്മാര്‍ക്ക് താരങ്ങളായ നാനാ കോർസ്റ്റ് മാഡ്സണ്‍, എമിലി ക്രിസ്റ്റിൻ പെഡേഴ്സൺ എന്നിവരും ലോക 200-ാം നമ്പറായ അതിഥിക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ട്.
ആദ്യ റൗണ്ടില്‍ അതിഥിക്കൊപ്പമുണ്ടായിരുന്ന അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം നെല്ലി കോർഡ ഒന്നാം സ്ഥാനത്തേക്ക് കയറി. എന്നാല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സ്വീഡന്‍റെ മാഡ്ലീന്‍ സാഗ്‌സോട്രോം അഞ്ചാമതെത്തി.
also read: ഒളിമ്പിക് ഹോക്കിയിലെ തോല്‍വി; വന്ദന കതാരിയക്ക് നേരെ ജാതി അധിക്ഷേപം
അതേസമയം ആദ്യ റൗണ്ടില്‍ 56ാം സ്ഥാനത്തുണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ താരമായ ദിക്ഷ സാഗർ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 53ാമതെത്തി. ഇനി രണ്ട് റൗണ്ട് കൂടിയാണ് മത്സരങ്ങള്‍ ബാക്കിയുള്ളത്. ഓഗസ്റ്റ് ആറ്, ഏഴ് തിയതികളിലാണ് ഇവ നടക്കുക.