ടോക്കിയോ: ഒളിമ്പിക്‌സ് ഗുസ്‌തിയിൽ പുരുഷന്മാരുടെ 86 കിലോഗ്രാം ഫ്രീസ്റ്റൈലിന്‍റെ വെങ്കലപ്പോരാട്ടത്തില്‍ ദീപക് പൂനിയക്ക് നിരാശ. സാൻ മറിനോയുടെ മൈൽസ് അമിനോടാണ് 4-2ന് ഇന്ത്യന്‍ താരം കീഴടങ്ങിയത്.
അതേസമയം 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലില്‍ റഷ്യയുടെ സോര്‍ ഉഗ്യുവിനോട് തോല്‍വി വഴങ്ങിയ രവികുമാര്‍ ദഹിയ വെള്ളിമെഡല്‍ നേടി. ഫൈനലില്‍ 7-4 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ തോല്‍വി.