ടോക്കിയോ: ഒളിമ്പിക്‌സ് ഒൻപതാം ദിനം ഇന്ത്യക്ക് നിരാശ നിറഞ്ഞതായിരുന്നു. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന പി.വി സിന്ധുവും, പൂജാറാണിയും, അതാനു ദാസും, അമിത് പംഗലും ഇന്ന് പുറത്തായി.
ഞായറാഴ്‌ച പി.വി സിന്ധു വെങ്കല മെഡലിനായുള്ള മത്സരത്തിനിറങ്ങുന്നുണ്ട്. ബോക്‌സിങിൽ സതീഷ് കുമാറും ഇന്ത്യക്ക് മെഡൽ പ്രതീക്ഷ നൽകുന്നുണ്ട്.
ഒളിമ്പിക്സ് പത്താം ദിനം ഇന്ത്യയുടെ ഷെഡ്യൂൾ
- ഗോൾഫ്
രാവിലെ 4.11 : പുരുഷന്മാരുടെ വ്യക്തിഗത റൗണ്ട് 4 (ഉദയന്‍ മാനെ)
രാവിലെ 5.55 : പുരുഷന്മാരുടെ വ്യക്തിഗത റൗണ്ട് 4 (അനിർബാൻ ലാഹിരി)
- ഇക്വെസ്ട്രിയന്‍
രാവിലെ 5.18 : ക്രോസ് കണ്‍ട്രി വ്യക്തിഗത യോഗ്യത (ഫൗവാദ് മിര്‍സ)
- ബോക്‌സിങ്
രാവിലെ 9.36 : പുരുഷൻമാരുടെ 91കിലോ ക്വാർട്ടർഫൈനൽ( സതീഷ് കുമാർ)
- ബാഡ്മിന്‍റണ്‍
വൈകുന്നേരം 5.00 : വനിതാ വിഭാഗം വെങ്കല മെഡലിനായുള്ള മത്സരം( പി.വി സിന്ധു)
- ഹോക്കി
വൈകുന്നേരം 5.30 : പുരുഷവിഭാഗം ക്വാർട്ടർഫൈനൽ( ഇന്ത്യ- ഗ്രേറ്റ് ബ്രിട്ടണ്‍)