ടോക്കിയോ : ബോക്‌സിങ്ങില്‍ വീരോചിത പോരാട്ടത്തിനിറങ്ങിയ ഇന്ത്യന്‍ താരം സതീഷ് കുമാര്‍ കീഴടങ്ങി. 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തിന്‍റെ ക്വാര്‍ട്ടറില്‍ നിലവിലെ ലോക ചാമ്പ്യനും ഏഷ്യന്‍ ചാമ്പ്യനുമായ ഉസ്ബെക്കിസ്ഥാനെ ബഖോദിര്‍ ജലോലോവിനോടാണ് താരം തോല്‍വി വഴങ്ങിയത്.
5-0 എന്ന സ്‌കോറിനായിരുന്നു താരത്തിന്‍റെ പരാജയം. എന്നാല്‍ കഴിഞ്ഞ മത്സരത്തിനിടെ തലയ്‌ക്കേറ്റ മുറിവില്‍ നിരവധി സ്റ്റിച്ചുകളുമായാണ് സതീഷ് ക്വാര്‍ട്ടറിനിറങ്ങിയിരുന്നത്. അതേസമയം ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഹെവിവെയ്റ്റ് ബോക്‌സറെന്ന നേട്ടം സ്വന്തമാക്കാന്‍ 32 കാരനായ സതീഷ് കുമാറിന് കഴിഞ്ഞു.
also read: ബിങ് ജിയാവോയുമായി മുട്ടിയത് 15 തവണ, വിജയം 6 ല്‍, സിന്ധുവിന്‍റെ വെങ്കലപ്പോര് കടുക്കും
പ്രീക്വാര്‍ട്ടറില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ സതീഷ് ഇടിച്ചിട്ടിരുന്നു. അതേസമയം താരത്തിന്‍റെ പുറത്താവലോടെ ബോക്സിങ് റിങ്ങിലെ പുരുഷ വിഭാഗം മത്സരങ്ങളിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. എന്നാല്‍ വനിത വിഭാഗത്തില്‍ യുവതാരം ലവ്‌ലിന ബൊര്‍ഗോഹെയ്‌ന്‍ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ആദ്യ ഒളിമ്പിക്സിനെത്തിയ താരം സെമി ഫൈനലിലേക്ക് മുന്നേറിയിരുന്നു.